You are here

കോവിഡോ? എപ്പോ?

  • നിയന്ത്രണങ്ങൾക്ക് പുല്ലുവില; ചുള്ളിയാർ, മീങ്കര ഡാം സന്ദർശകർ കൂടുന്നു

11:20 AM
29/07/2020
chulliyar-Dam
ചുള്ളിയാർ ഡാം

മുതലമട: കോവിഡ്​ നിർദേശങ്ങൾ നിലവിലുണ്ടായിട്ടും ചുള്ളിയാർ, മീങ്കര ഡാം കാണാനെത്തുന്നവരുടെ എണ്ണം കൂടുന്നതിൽ ആശങ്ക. സാമൂഹിക അകലം പാലിക്കാതെയും കോവിഡ് മുൻകരുതൽ സ്വീകരിക്കാതെയുമാണ് പ്രാദേശിക വിനോദസഞ്ചാരികൾ എത്തുന്നത്. തമിഴ്നാട്ടിൽനിന്നും മീങ്കര ഡാം കാണാൻ എത്തുന്നവരും ഇതിൽപെടും. 

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം കോവിഡി​​െൻറ ഭാഗമായി അടച്ചപ്പോൾ മീങ്കര, ചുള്ളിയാർ ഡാമുകളിൽ എത്തുന്നവരെ തടയാൻ ആരുമില്ല. കഴിഞ്ഞദിവസം സീതാർകുണ്ട് വെള്ളച്ചാട്ടം കാണാൻ എത്തുന്നവരെ നാട്ടുകാർ വിലക്കുകയും റോഡ് അടച്ചിടുകയും ചെയ്തിരുന്നു.

കോവിഡ് മരണവും രോഗികളുടെ എണ്ണവും കൂടിയ സാഹചര്യത്തിൽ കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരെ വിലക്കണമെന്നാണ് ആവശ്യം.

Loading...
COMMENTS