Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിറ്റാർ കസ്​റ്റഡി...

ചിറ്റാർ കസ്​റ്റഡി മരണം: അന്വേഷണത്തിൽ തൃപ്​തിയില്ല;കുടുംബം ഹൈകോടതിയിലേക്ക്​

text_fields
bookmark_border
ചിറ്റാർ കസ്​റ്റഡി മരണം: അന്വേഷണത്തിൽ തൃപ്​തിയില്ല;കുടുംബം ഹൈകോടതിയിലേക്ക്​
cancel

പത്തനംതിട്ട: ചിറ്റാർ കസ്​റ്റഡി മരണത്തിൽ ജില്ല ക്രൈംബ്രാഞ്ച്​ അന്വേഷണത്തിൽ തൃപ്​തിയില്ലെന്ന്​ വ്യക്തമാക്കിയ കുടുംബം ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചു.

റീ പോസ്​റ്റ്​മോർട്ടം നടത്തണമെന്നും മുഴുവൻ പ്രതികളെയും അറസ്​റ്റ് ​ചെയ്യാൻ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട്​​ തിങ്കളാഴ്ച ഹൈകോടതിയിൽ റിട്ട് ഹരജി നൽകുമെന്നു ബന്ധുക്കളും അഭിഭാഷകനും പറഞ്ഞു. വീട്ടുമുറ്റത്ത്​ പന്തൽകെട്ടി സമരം തുടങ്ങാനും കുടുംബം തീരുമാനിച്ചു. ഇതിനിടെ മത്തായിയുടെ മൃതദേഹം സംസ്​കരിക്കാത്ത സാഹചര്യത്തിൽ നിലപാട്​ മയ​പ്പെടുത്താൻ അടുത്ത ബന്ധുക്കളുമായി കലക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. മൃതദേഹം ഉടൻ സംസ്കരിക്കണമെന്നും മൃതദേഹംവെച്ച് വിലപേശരുതെന്നും കലക്ടർ പി.ബി. നൂഹ്​ ആവശ്യപ്പെട്ടു.

പ്രതികളെ അറസ്​റ്റ്​ ചെയ്യാതെ പിൻമാറില്ലെന്നും നീതികിട്ടുംവരെ സമരം തുടരുമെന്നും ബന്ധുക്കൾ പറഞ്ഞു. ആ​േൻറാ ആൻറണി എം.പി, കെ.യു. ജനീഷ്കുമാർ എം.എൽ.എ, ജില്ല പൊലീസ് ചീഫ് കെ.ജി. സൈമൺ, അടൂർ ആർ.ഡി.ഒ വിനോദ് ചന്ദ്രൻ എന്നിവരും മത്തായിയുടെ ഭാര്യ ഷീബ, സഹോദരൻ വിൽസൺ ഇവരുടെ അഭിഭാഷകൻ ജോണി കെ.ജോർജ് എന്നിവരും ഓൺൈലൻ ചർച്ചയിൽ പ​െങ്കടുത്തു. സത്യസന്ധമായി കേസ്​ അന്വേഷിക്കണം. കുടുംബത്തിന്​ അർഹമായ നഷ്​ടപരിഹാരം നൽകണം -എം.പി പറഞ്ഞു. ജനങ്ങളുടെ വികാരം ഉൾക്കൊണ്ട്​ സത്യസന്ധമായി കേസ്​ അന്വേഷിക്കണമെന്ന്​ കെ.യു. ജനീഷ്​ കുമാർ എം.എൽ.എയും ആവശ്യപ്പെട്ടു.

പ്രതികളെ അറസ്​റ്റ്​ ചെയ്യാതിരിക്കാൻ അന്വേഷണസംഘത്തിനുമേൽ സമ്മർദം ഉള്ളതായും നിലവിലെ അന്വേഷണത്തിൽ ത്യപ്തര​െല്ലന്നും ബന്ധുക്കൾ പറഞ്ഞു. തങ്ങളുടെ മൊഴിയിൽ പറയുന്ന കാര്യങ്ങൾ അന്വേഷിക്കാൻ പൊലീസ് തയാറായിട്ടില്ല. കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും ഭരണകക്ഷി നേതാക്കൾ ഇടപെടുന്നതായി ഇവർ ആരോപിച്ചു.

സി.പി.ഐയുടെ ഫോറസ്​റ്റ്​ ജീവനക്കാരുടെ സംഘടന നേതാവാണ് സസ്പെൻഷനിലായ ചിറ്റാർ ഡെപ്യൂട്ടി ഫോറസ്​റ്റ്​ റേഞ്ച് ഓഫിസർ ആർ. രാജേഷ്​കുമാർ. സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഉൾപ്പെടെ ഏഴ്​ ഉദ്യോഗസ്ഥരും പുറത്തുനിന്നുള്ള ഒരാളും ഉൾപ്പെട്ടതായാണ് കുടുംബം ആരോപിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുരുതരവീഴ്ച വരുത്തിയതായി പൊലീസിെൻറ പ്രത്യേക അനേഷണസംഘം കണ്ടെത്തിയിരുന്നു.

മത്തായിയുടെ കൈവശമിരുന്ന രണ്ട് ഫോണുകൾ കാണാനി​െല്ലന്നും കണ്ടെത്തി. മത്തായി ​ൈകയിൽ ധരിച്ചിരുന്ന മോതിരം, പഴ്സ് എന്നിവയും കാണാനുണ്ട്. വനംവകുപ്പ് ജി.ഡിയിലും മഹസറിലും നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. വനപാലകർ കസ്​റ്റഡിയിൽ എടുത്തതിനെ തുടർന്ന് കഴിഞ്ഞ 28നാണ് മത്തായിയെ കിണറ്റിൽ മരിച്ചനിലയിൽ കാണുന്നത്. വെള്ളിയാഴ്ച രണ്ടുപേരെ േചാദ്യം ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody murderchittar
Next Story