You are here

കുട്ടികളുടെ അശ്ലീല സൈറ്റുകൾ കാണുന്നവർ പിടിയിലാകും

  • നൂറോളം ഗ്രൂപ്​ അഡ്മിൻമാർ നിരീക്ഷണത്തിൽ

  • പി​ടി​യി​ലാ​യാ​ൽ അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വും 10 ല​ക്ഷം പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: ര​ഹ​സ്യ​മാ​യി കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും കാ​ണു​ന്ന​വ​ർ ജാ​ഗ്ര​തൈ, നി​ങ്ങ​ൾ പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല സൈ​റ്റു​ക​ൾ കാ​ണു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്ന് അ​റി​ഞ്ഞു​ത​ന്നെ പ​ല​രും ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ ഓ​പ​റേ​ഷ​ൻ പി ​ഹ​ണ്ടി​ൽ നി​ർ​ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും വി​ൽ​പ​ന ന​ട​ത്തി​യ​താ​യും അ​വ പ​ല​തും വീ​ടു​ക​ളി​ൽ ചി​ത്രീ​ക​രി​ച്ച​വ​യു​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ലോ​ക്ഡൗ​ൺ സ​മ​യ​ത്ത് വീ​ടു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ ന​ഗ്​​ന​ചി​ത്രം പ​ക​ർ​ത്ത​ണ​മെ​ങ്കി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തി​ന് പി​ന്നി​ലു​ണ്ടാ​ക​ണം.

കൊ​ച്ചു കു​ട്ടി​ക​ളെ ഇ​ത്ത​ര​ത്തി​ൽ ന​ഗ്​​ന​പ്ര​ദ​ർ​ശ​നം ന​ട​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ന്ന സം​ഘ​ങ്ങ​ളു​മു​ണ്ടെ​ന്ന് വി​ല​യി​രു​ത്തു​ന്നു. അ​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ട കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നും പൊ​ലീ​സ് ശ്ര​മം തു​ട​ങ്ങി.

കു​ട്ടി​ക​ളു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ വി​ൽ​പ​ന​ക്ക് ​െവ​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഗ്രൂ​പ്പു​ക​ൾ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​ത്ത​ര​ത്തി​ലു​ള്ള ഗ്രൂ​പ്പു​ക​ളു​ടെ 92 അ​ഡ്മി​ൻ​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ആ​റു മു​ത​ൽ 15 വ​യ​സ്സ്​ വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. 47 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​തി​ൽ ഡോ​ക്ട​ർ, എ​ൻ​ജി​നീ​യ​ർ മു​ത​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ണ്ടെ​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്.

ഇ​വ​രി​ൽ നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഹാ​ർ​ഡ് ഡി​സ്ക്, ലാ​പ്ടോ​പ്പു​ക​ൾ എ​ന്നി​വ​യി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ നി​ന്ന്​ വ​ള​രെ നി​ർ​ണാ​യ​ക​മാ​യ ചി​ല വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​​െൻറ പ്ര​തീ​ക്ഷ.

ഇ​ത്ത​രം അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തും ചി​ത്രീ​ക​രി​ക്കു​ന്ന​തും അ​ഞ്ചു വ​ർ​ഷം വ​രെ ത​ട​വും 10 ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന ശി​ക്ഷ​യാ​ണെ​ന്നും പൊ​ലീ​സി​ലെ ഉ​ന്ന​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Loading...
COMMENTS