You are here

ചെ​യ​ർ​മാ​ൻ​സ് റോ​ഡ് മു​ഖം​മി​നു​ക്കു​ന്നു

12:05 PM
24/07/2020
Chairman's-road
തി​രു​വ​ല്ല ചെ​യ​ർ​മാ​ൻ​സ് റോ​ഡി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ​പ്പോ​ൾ

തി​രു​വ​ല്ല: ത​ക​ർ​ന്ന ചെ​യ​ർ​മാ​ൻ​സ് റോ​ഡ് മു​ഖം​മി​നു​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ 13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. എം.​സി റോ​ഡി​ൽ ഹെ​ഡ് പോ​സ്​​റ്റ്​ ഒാ​ഫി​സി​ന് സ​മീ​പ​ത്ത് തു​ട​ങ്ങി പു​ഷ്പ​ഗി​രി റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ചെ​യ​ർ​മാ​ൻ​സ് റോ​ഡ് ഏ​റെ​ക്കാ​ല​മാ​യി വെ​ള്ള​ക്കെ​ട്ടും മ​റ്റു​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി​രു​ന്നു. 

ന​ഗ​ര​ത്തി​ലെ തി​ര​ക്കി​ൽ​നി​ന്ന്​ ഒ​ഴി​വാ​യി പോ​കാ​ൻ ഒ​ട്ടേ​റെ യാ​ത്ര​ക്കാ​രാ​ണ് റോ​ഡി​െ​ന ആ​ശ്ര​യി​ക്കു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന തി​രു​വ​ല്ല ബൈ​പാ​സി​ലേ​ക്കും ചെ​യ​ർ​മാ​ൻ​സ് റോ​ഡി​ലൂ​ടെ എ​ത്താ​നാ​കും. 

എ​ന്നാ​ൽ, സ​മീ​പ​ത്തെ റോ​ഡു​ക​ളൊ​ക്കെ ന​വീ​ക​രി​ച്ചി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​യൊ​ന്നും ഇ​ല്ലാ​തെ പൊ​ളി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​​െൻറ പേ​രി​െ​ല റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ​ക്കും മാ​ന​ക്കേ​ടു​ണ്ടാ​ക്കി. മു​മ്പ് അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ൾ മു​ട​ങ്ങി​യ​തോ​ടെ വീ​ണ്ടും തു​ക വ​ക​യി​രു​ത്തി​യാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണ​ത്തി​ന് ക​രാ​ർ ന​ൽ​കി​യ​ത്. 120 മീ​റ്റ​ർ നീ​ള​ത്തി​ൽ ന​വീ​ക​ര​ണ​ജോ​ലി പൂ​ർ​ത്തി​യാ​ക്കും. 

പു​ഷ്പ​ഗി​രി റോ​ഡി​ൽ​നി​ന്നു​ള്ള ഭാ​ഗ​ത്താ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ റോ​ഡി​​െൻറ കി​ഴ​ക്കു​ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റ് ഭി​ത്തി​കെ​ട്ടും. ഇ​തി​ന്​ ന​ട​പ​ടി തു​ട​ങ്ങി. 

തു​ട​ർ​ന്ന് മ​ണ്ണി​ട്ടു​യ​ർ​ത്തി ക്വാ​റി മ​ക്ക് വി​രി​ച്ച് നി​ര​പ്പാ​ക്കി ഇ​ൻ​റ​ർ​ലോ​ക്ക് ടൈ​ൽ പാ​കി ന​വീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​െ​വ​ച്ച ജോ​ലി കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും.

Loading...
COMMENTS