Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ഘോഷം...

ആ​ഘോഷം പ്രാര്‍ഥനകളിലൊതുക്കി വിശ്വാസികള്‍

text_fields
bookmark_border
ആ​ഘോഷം പ്രാര്‍ഥനകളിലൊതുക്കി വിശ്വാസികള്‍
cancel

ആ​ല​പ്പു​ഴ: ലോ​ക്ഡൗ​ൺ കാ​ല​ത്ത്​ ക​ട​ന്നു​വ​ന്ന പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ല​മാ​യ റ​മ​ദാ​ന്‍ ഇ​ക്കു​റി വി​ശ്വാ​സി​ക​ൾ​ക്ക്​ പു​തി​യ അ​നു​ഭ​വ​മാ​യി. റ​മ​ദാ​ന്​ വി​ട​പ​റ​ഞ്ഞെ​ത്തു​ന്ന ഈ​ദു​ല്‍ ഫി​ത്റും വി​ശ്വാ​സി​ക​ള്‍ക്ക് പു​തി​യ അ​നു​ഭ​വ​മൊ​രു​ക്കു​ക​യാ​ണ്. മ​ഹാ​പ്ര​ള​യ​ത്തി​ല്‍ എ​ല്ലാം ത​ക​ര്‍ന്ന​പ്പോ​ഴും ആ​ഘോ​ഷ​ങ്ങ​ളൊ​ഴി​വാ​ക്കി​യെ​ങ്കി​ലും പ​ള്ളി​ക​ളി​ലെ​ത്തി പ്രാ​ര്‍ഥ​ന ന​ട​ത്താ​ന്‍ വി​ശ്വാ​സി​ക​ള്‍ക്ക്​ സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കൊ​ല്ല​ത്തെ റ​മ​ദാ​നി​ല്‍ ലോ​ക്​​ഡൗ​ണി​​െൻറ ഭാ​ഗ​മാ​യി പ​ള്ളി​ക​ള്‍ പൂ​ര്‍ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്ന​തോ​ടെ വി​ശ്വാ​സി​ക​ള്‍ ആ​രാ​ധ​ന​ക​ള്‍ പൂ​ർ​ണ​മാ​യും വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി.

വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ ജു​മു​അ ന​മ​സ്‌​കാ​ര​വും ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​ഴി​വാ​ക്കി. ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ലെ​ങ്കി​ലും പ​ള്ളി​ക​ളി​ല്‍ ഒ​ത്തു​കൂ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​ല്ലാ​താ​യി.  ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടു​ന്ന ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള സ​ര്‍ക്കാ​റി​​െൻറ ക​ര്‍ശ​ന നി​ര്‍ദേ​ശ​ത്തെ മു​സ്​​ലിം മ​ത​സം​ഘ​ട​ന നേ​താ​ക്ക​ളും അം​ഗീ​ക​രി​ച്ച​തോ​ടെ ഈ​ദു​ല്‍ ഫി​ത്വ​റി​ലും വി​ശ്വാ​സി​ക​ള്‍ പ​ള്ളി​ക​ളോ​ട് അ​ക​ലം പാ​ലി​ക്കാ​ന്‍  നി​ര്‍ബ​ന്ധി​ത​രാ​ണ്.

സ​ല്‍ക്ക​ര്‍മ​ങ്ങ​ള്‍ക്ക് പ​തി​ന്മ​ട​ങ്ങ് പു​ണ്യം ല​ഭി​ക്കു​ന്ന വി​ശു​ദ്ധ റ​മ​ദാ​നി​ലെ രാ​ത്രി ന​മ​സ്‌​കാ​ര​മാ​യ ത​റാ​വീ​ഹ്​ ഇ​ക്കു​റി വീ​ടു​ക​ളി​ല്‍ നി​ര്‍വ​ഹി​ച്ച വി​ശ്വാ​സി​ക​ള്‍ ചെ​റി​യ പെ​രു​ന്നാ​ള്‍ ന​മ​സ്‌​കാ​ര​വും വീ​ടു​ക​ളി​ല്‍ത​ന്നെ നി​ര്‍വ​ഹി​ക്കും. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷം ഒ​ഴി​വാ​ക്കി പ്രാ​ര്‍ഥ​ന​ക​ളി​ലൊ​തു​ക്കി​യു​ള്ള ഈ​ദു​ല്‍ ഫി​ത്വ​റി​ന് വി​ശ്വാ​സി​ക​ള്‍ മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ത്തു. അ​വ​സാ​ന വെ​ള്ളി​യാ​ഴ്ച പ​ള്ളി​ക​ളി​ല്‍ ഇ​മാ​മു​മാ​ര്‍ റ​മ​ദാ​നി​ന് വി​കാ​ര​നി​ര്‍ഭ​ര​മാ​യി വി​ട​ചൊ​ല്ലു​ന്ന യാ​ത്ര​യ​യ​പ്പും ഇ​ക്കു​റി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

റ​മ​ദാ​ന്‍ സ​മ്മാ​നി​ച്ച സു​കൃ​ത​ങ്ങ​ള്‍ എ​ടു​ത്തു​പ​റ​ഞ്ഞ്​ ഇ​മാ​മു​മാ​ര്‍ പു​ണ്യ​മാ​സ​ത്തി​ന് യാ​ത്രാ​മം​ഗ​ളം നേ​രു​ന്ന​ത് വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് വി​കാ​ര​നി​ര്‍ഭ​ര​മാ​യ അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ചി​രു​ന്ന​ത്. ചെ​റി​യ പെ​രു​ന്നാ​ള്‍ ന​മ​സ്‌​കാ​ര​ശേ​ഷം പ​ര​സ്പ​രം ആ​േ​ശ്ല​ഷി​ച്ചു​ള്ള സൗ​ഹൃ​ദം പു​തു​ക്ക​ലും ഇ​ക്കു​റി​യു​ണ്ടാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newseid 2020
News Summary - celebration in prayers -kerala news
Next Story