You are here

സി.ബി.എസ്​.ഇ സ്​കൂളുകൾക്ക്​ അവധിക്കാല ക്ലാസിന്​ അനുമതി 

23:28 PM
16/04/2018
കൊ​ച്ചി: അ​വ​ധി​ക്കാ​ല ക്ലാ​സ് ന​ട​ത്താ​ൻ ഹ​ര​ജി ന​ൽ​കി​യ സി.​ബി.​എ​സ്.​ഇ സ്​​കൂ​ളു​ക​ൾ​ക്ക് ഹൈ​കോ​ട​തി അ​നു​മ​തി. ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റും സി.​ബി.​എ​സ്.​ഇ അ​ധി​കൃ​ത​രും അ​വ​ധി​ക്കാ​ല ക്ലാ​സ് ത​ട​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ ഗ്ലോ​ബ​ൽ പ​ബ്ലി​ക് സ്​​കൂ​ൾ ഉ​ൾ​പ്പെ​ടെ 52 സ്​​കൂ​ളു​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ക്ലാ​സ് ന​ട​ത്താ​ൻ ഹ​ര​ജി​ക്കാ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.

അ​വ​ധി​ക്കാ​ല ക്ലാ​സ് ത​ട​ഞ്ഞു ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഫെ​ബ്രു​വ​രി 24 ന് ​ന​ൽ​കി​യ ഉ​ത്ത​ര​വും ഇ​ത​നു​സ​രി​ച്ച് ഡി.​പി.​ഐ മാ​ർ​ച്ച് 31ന് ​ഇ​റ​ക്കി​യ സ​ർ​ക്കു​ല​റും സിം​ഗി​ൾ​ബെ​ഞ്ച് സ്​​റ്റേ ചെ​യ്​​തി​രു​ന്നു. ഹ​ര​ജി ന​ൽ​കി​യ സ്​​കൂ​ൾ മാ​നേ​ജ്മ​െൻറു​ക​ൾ​ക്ക് ക്ലാ​സ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ സ്​​റ്റേ നി​ല​നി​ൽ​ക്കു​മെ​ന്നും സിം​ഗി​ൾ​ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഹ​ര​ജി​ക്കാ​ർ ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ ക്ലാ​സ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച തീ​യ​തി വ്യ​ക്ത​മാ​ക്കി അ​നു​മ​തി അ​പേ​ക്ഷ സി.​ബി.​എ​സ്.​ഇ റീ​ജ​ന​ൽ ഒാ​ഫി​സി​ൽ ന​ൽ​ക​ണം. അ​വ​ധി​ക്കാ​ല ക്ലാ​സ്​ ന​ട​ത്താ​ൻ മ​തി​യാ​യ സൗ​ക​ര്യ​മു​ണ്ടെ​ന്ന് പ്രി​ൻ​സി​പ്പ​ലും സ്​​കൂ​ൾ മാ​നേ​ജ്മ​െൻറ്​ അ​ധി​കാ​രി​യും രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ൽ​ക​ണം. 

സ്​​കൂ​ൾ പി.​ടി.​എ യോ​ഗം അ​വ​ധി​ക്കാ​ല ക്ലാ​സി​ന് അ​നു​മ​തി ന​ൽ​കി പാ​സാ​ക്കി​യ പ്ര​മേ​യ​വും സ​മ​ർ​പ്പി​ക്ക​ണം. സി.​ബി.​എ​സ്.​ഇ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ ഈ ​രേ​ഖ​ക​ളും ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം ഹ​ർ​ത്താ​ലും സ​മ​ര​വും നി​മി​ത്തം ന​ഷ്​​ട​മാ​യ ക്ലാ​സു​ക​ളു​ടെ എ​ണ്ണ​വു​മൊ​ക്കെ പ​രി​ശോ​ധി​ച്ച് അ​വ​ധി​ക്കാ​ല ക്ലാ​സി​ന്​ അ​നു​മ​തി ന​ൽ​ക​ണം. പ​ര​മാ​വ​ധി 20 ദി​വ​സം വ​രെ ക്ലാ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാം. അ​പേ​ക്ഷ ല​ഭി​ച്ച് പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Loading...
COMMENTS