ഒല്ലൂർ: കോവിഡ് നിയന്ത്രണം ലംഘിച്ച് മരോട്ടിച്ചാൽ കുത്ത് വെള്ളച്ചാട്ടം കാണാൻ ഞായറാഴ്ച എത്തിയ 50 പേർക്കെതിരെ കേസെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന 28 ബൈക്കും രണ്ട് കാറും ഒട്ടോറിക്ഷകളും പിടിച്ചെടുത്തു.
ഈ ഭാഗത്ത് സന്ദർശകർ എത്തുന്നത് ശ്രദ്ധയിൽെപട്ട പൊലീസ് കഴിഞ്ഞ ആഴ്ച മുതൽ പട്രോളിങ് ശക്തമാക്കിയിരുന്നു. കർശന പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.