You are here

മരിച്ചയാളുടെ ക്ഷേമപെൻഷൻ തട്ടിയെടുത്തു;  ഇ​രി​ട്ടി റൂ​റ​ൽ ​ബാങ്ക് കലക്​ഷൻ ഏജൻറിനെതിരെ കേസ്

  • ബാ​ങ്ക് ക​ല​ക്​​ഷ​ൻ ഏ​ജ​ൻ​റും മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​പി. സ്വ​പ്‌​ന​ക്കെ​തി​രെയാണ്​ ഇ​രി​ട്ടി പൊ​ലീ​സ് കേ​സെ​ടു​ത്തത്​

07:47 AM
30/06/2020

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ലെ അ​ള​പ്ര​യി​ൽ മ​രി​ച്ച​യാ​ളു​ടെ ക്ഷേ​മ​പെ​ൻ​ഷ​ൻ ഒ​പ്പി​ട്ട് വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ബാ​ങ്ക് ക​ല​ക്​​ഷ​ൻ ഏ​ജ​ൻ​റും മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​പി. സ്വ​പ്‌​ന​ക്കെ​തി​രെ ഇ​രി​ട്ടി പൊ​ലീ​സ് കേ​സെ​ടു​ത്തു. ധ​നാ​പ​ഹ​ര​ണം, വ​ഞ്ച​ന, ആ​ൾ​മാ​റാ​ട്ടം തു​ട​ങ്ങി​യ അ​ഞ്ച് വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സ്. പാ​യം അ​ള​പ്ര​യി​ലെ തോ​ട്ട​ത്താ​ൻ ഹൗ​സി​ൽ കൗ​സു നാ​രാ​യ​ണ​​െൻറ അ​ഞ്ചു​മാ​സ​ത്തെ ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ ഇ​രി​ട്ടി റൂ​റ​ൽ ബാ​ങ്കി​ലെ ക​ല​ക്​​ഷ​ൻ ഏ​ജ​ൻ​റാ​യ സ്വ​പ്ന ഒ​പ്പി​ട്ട് വാ​ങ്ങി​യെ​ന്നു​കാ​ണി​ച്ച് കൗ​സു​വി​​െൻറ മ​ക്ക​ൾ ഇ​രി​ട്ടി ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

\പെ​ൻ​ഷ​ൻ ഒ​പ്പി​ട്ടു​വാ​ങ്ങി​യ​തി​​െൻറ ബാ​ങ്ക് രേ​ഖ​ക​ളും കു​ടും​ബം ഹാ​ജ​രാ​ക്കി​യി​രു​ന്നു. പ​രാ​തി ന​ൽ​കി ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കേ​സെ​ടു​ക്കാ​ഞ്ഞ​തി​നെ​തി​രെ വി​വാ​ദം ഉ​യ​ർ​ന്നി​രു​ന്നു. മാ​ർ​ച്ച് ഒ​മ്പ​തി​നാ​ണ് കൗ​സു മ​രി​ച്ച​ത്. 20ന് ​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് പാ​യം പ​ഞ്ചാ​യ​ത്തി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. 30ന് ​ഇ​രി​ട്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സി​ലും വി​വ​രം ന​ൽ​കി റേ​ഷ​ൻ കാ​ർ​ഡി​ൽ​നി​ന്നും പേ​ര്​ നീ​ക്കി. ലോ​ക്ഡൗ​ൺ സ​മ​യ​ത്ത് ഏ​പ്രി​ൽ ആ​ദ്യ​വാ​രം അ​ള​പ്ര അം​ഗ​ൻ​വാ​ടി​യി​ൽ​വെ​ച്ച് ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്്ത സ​മ​യ​ത്താ​ണ് കൗ​സു​വി​​െൻറ ബ​ന്ധു​ക്ക​ൾ അ​റി​യാ​തെ പെ​ൻ​ഷ​ൻ ഒ​പ്പി​ട്ടു​വാ​ങ്ങി​യ​ത്. കു​ടും​ബം ഇ​രി​ട്ടി റൂ​റ​ൽ ബാ​ങ്കി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​ണം കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ബാ​ങ്കി​​െൻറ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ്വ​പ്ന​യെ ക​ഴി​ഞ്ഞ​ദി​വ​സം ബാ​ങ്കി​ൽ​നി​ന്നും സ​സ്‌​പെ​ൻ​ഡ്​​ ചെ​യ്തി​രു​ന്നു. ഇ​രി​ട്ടി സി.​ഐ എ. ​കു​ട്ടി​കൃ​ഷ്ണ​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് അ​റ​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് സി.​ഐ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു.​ഡി.​എ​ഫും ബി.​ജെ.​പി​യും സ​മ​രം ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ള​യ​ഫ​ണ്ട് ത​ട്ടി​പ്പ്​ വി​വാ​ദം ചൂ​ടു​പി​ടി​ച്ചു​നി​ൽ​ക്കെ ക്ഷേ​മ പെ​ൻ​ഷ​ൻ ത​ട്ടി​പ്പും പു​ത്തു​വ​ന്ന​ത്​ സി.​പി.​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. 

Loading...
COMMENTS