You are here

കോവിഡ് സെൻററുകളിലേക്ക് ഹാർഡ്​ ബോർഡ്​ കട്ടിലുകൾ

11:19 AM
25/07/2020
CARDBOARD-BED
ഹാർഡ് ബോർഡ് കട്ടിൽ യോജിപ്പിക്കുന്നത് നിരീക്ഷിക്കുന്ന മന്ത്രി വി.എസ്. സുനിൽകുമാർ

കാ​ക്ക​നാ​ട്: കോ​വി​ഡ്‌ ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്മ​െൻറ്​ സ​െൻറ​റി​ലേ​ക്ക് വാ​ങ്ങി​യ ക​ട്ടി​ലു​ക​ൾ കൗ​തു​ക​മാ​യി. പൂ​ർ​ണ​മാ​യും ഹാ​ർ​ഡ്ബോ​ർ​ഡ് കൊ​ണ്ട് നി​ർ​മി​ച്ച ക​ട്ടി​ലു​ക​ളാ​ണി​ത്. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ എ​ത്തി​ച്ച ക​ട്ടി​ലു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ക​ത്തി​ച്ചു​ക​ള​യാ​നാ​കു​മെ​ന്ന​ത് രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യും ഇ​ല്ലാ​താ​ക്കു​ന്നു. സ​മ്പ​ർ​ക്ക​വ്യാ​പ​നം വാ​പ​ക​മാ​യ ഡ​ൽ​ഹി​യി​ല​ട​ക്കം ഉ​പ​യോ​ഗി​ച്ച ഹ​ർ​ഡ് ബോ​ർ​ഡ് കി​ട്ട​ലു​ക​ൾ കേ​ര​ള​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

ജി​ല്ല​യി​ലെ  പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഫ​സ്​​റ്റ്​ ലൈ​ന്‍ ട്രീ​റ്റ്‌​മ​െൻറ്​ സ​െൻറ​റു​ക​ൾ​ക്കാ​യാ​ണ്​  എ​ളു​പ്പ​ത്തി​ല്‍ സ​ജ്ജീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന കോ​റു​ഗേ​റ്റ​ഡ് (ഹാ​ർ​ഡ് ബോ​ർ​ഡ്) ക​ട്ടി​ലു​ക​ൾ എ​ത്തി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലെ കാ​ലി​ക് ക​മോ​ഡി​റ്റി എ​ന്ന ക​മ്പ​നി​യാ​ണ് ഇ​ത് നി​ർ​മി​ച്ച​ത്. ആ​റ​ടി നീ​ള​വും മൂ​ന്ന​ടി വീ​തി​യു​മു​ള്ള സിം​ഗി​ൾ കോ​ട്ട് ക​ട്ടി​ലു​ക​ളാ​ണി​വ. തൃ​ക്കാ​ക്ക​ര ക​മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ഹാ​ർ​ഡ് ബോ​ർ​ഡി​​െൻറ മൂ​ന്ന് ക​ഷ​ണ​ങ്ങ​ളും ക​ട്ടി​ലി​നെ താ​ങ്ങി നി​ർ​ത്തു​ന്ന ചെ​റി​യ ഹാ​ർ​ഡ് ബോ​ർ​ഡ് ക​ഷ​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് ത​യാ​റാ​ക്കു​ന്ന​ത്. അ​ഞ്ചു​കി​ലോ​യി​ൽ താ​ഴെ മാ​ത്ര​മാ​ണ്​ ഭാ​രം. ഇ​വ  കൂ​ട്ടി​യോ​ജി​പ്പി​ക്കാ​ൻ ര​ണ്ടു​മി​നി​റ്റി​ൽ താ​ഴെ സ​മ​യം മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ.  910 രൂ​പ രൂ​പ വി​ല​യു​ള്ള ഈ ​ക​ട്ടി​ലു​ക​ൾ​ക്ക് ഒ​രു​വ​ർ​ഷ​ത്തെ ഗാ​ര​ൻ​റി ഉ​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ലെ​ത്തി​യ 1150 ക​ട്ടി​ലു​ക​ളി​ൽ 1060 എ​ണ്ണ​വും 20 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്മ​െൻറ്​ സ​െൻറ​റു​ക​ളി​ലേ​ക്ക് ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Loading...
COMMENTS