You are here

തോക്കുകളും തിരയും കാണാതായ സംഭവം; ദുരൂഹതയൊഴിയുന്നില്ല

  • അന്വേഷണം മുക്കി പൊലീസും ക്രൈംബ്രാഞ്ചും

kerala-police

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പൊ​ലീ​സി​​​​െൻറ തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും കാ​ൺ​മാ​നി​ല്ലെ​ന്ന സി.​എ.​ജി​യു​ടെ ക​ണ്ടെ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത​ക​ൾ തു​ട​രു​ന്നു. 25 തോ​ക്കു​ക​ളും 12,061 വെ​ടി​യു​ണ്ട​ക​ളും കാ​ൺ​മാ​നി​​ല്ലെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ഇ​ത്​ കു​റേ​വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ്​ വ്യ​ക്​​ത​മാ​കു​ന്ന​ത്. അ​ന്ന്​ എ.​ഡി.​ജി.​പി​യാ​യി​രു​ന്ന ഇ​ന്ന​ത്തെ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​താ​ണ്​ പ​ല ആ​രോ​പ​ണ​ങ്ങ​ളും. പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത്​ നി​ന്നാ​ണ്​ തോ​ക്കു​ക​ൾ ന​ഷ്​​ട​െ​പ്പ​​ട്ട​തെ​ന്നാ​ണ്​ ഇ​തി​ലൂ​ടെ വ്യ​ക്​​ത​മാ​കു​ന്ന​ത്. പൊ​ലീ​സി​ലേ​ക്ക്​ ആ​യു​ധ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും  വാ​ങ്ങു​ന്ന​തി​ൽ ന​ട​ക്കു​ന്ന ത​ട്ടി​പ്പാ​ണ്​ ഇ​തി​ന്​ പി​ന്നി​ലെ​ന്ന ആ​രോ​പ​ണ​വും ശ​ക്​​ത​മാ​ണ്.

പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തു​നി​ന്ന്​ ​തോ​ക്കു​ക​ൾ കാ​ണാ​തെ പോ​യ​ത​ല്ലെ​ന്നു​ം അ​ത്​ ക്യാ​മ്പു​ക​ൾ​ക്ക്​ കൈ​മാ​റി​യ​താ​ണെ​ന്നു​മാ​ണ്​​  പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ​വി​ശ​ദീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്. എ​സ്.​എ.​പി ക്യാ​മ്പി​ൽ​നി​ന്ന്​ വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വം  മൂ​ന്ന്​ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​ണ്. പാ​ല​ക്കാ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും വെ​ടി​യു​ണ്ട​ക​ൾ ന​ഷ്​​ട​പ്പെ​​ട്ട​ത്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ഞ്ച്​ വ​ർ​ഷം​ മു​മ്പും പു​റ​ത്തു​വ​ന്നി​രു​ന്നു.

പൊ​ലീ​സ് ന​വീ​ക​ര​ണ​ത്തി​നു​ള്ള കേ​ന്ദ്ര ഫ​ണ്ടി​ൽ നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ളും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും വാ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ കൃ​ത്രി​മം ന​ട​ന്നോ​യെ​ന്ന സം​ശ​യം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കു​ന്ന​താ​ണ്​ സി.​എ.​ജി റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ. കേ​ന്ദ്ര​ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക​യാ​ണ്​ വി​നി​യോ​ഗി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ  അ​ക്കൗ​ണ്ട​ൻ​റ്​ ജ​ന​റ​ലി​ന് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്​ ശേ​ഷം പേ​രൂ​ർ​ക്ക​ട എ​സ്.​എ.​പി ക​മാ​ൻ​ഡ​ൻ​റ്​ എ.​ജി​ക്ക്​ തു​ട​ർ​ച്ച​യാ​യി ആ​റ്​ റി​പ്പോ​ർ​ട്ടു​ക​ളും ന​ൽ​കി. 

അ​തി​നൊ​ക്കെ ശേ​ഷ​മാ​ണ്​ ക​മാ​ൻ​ഡ​ൻ​റ്​ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പേ​രൂ​ർ​ക്ക​ട സ്​​​റ്റേ​ഷ​നി​ൽ തോ​ക്കും വെ​ടി​യു​ണ്ട​യും കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ന​ൽ​കി​യ​ത്. അ​തി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ 1996 മു​ത​ൽ 2018 വ​രെ ആ​യു​ധ​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പ്​ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന 11 പൊ​ലീ​സു​കാ​രെ പ്ര​തി​ക​ളാ​ക്കി കേ​സെ​ടു​ത്തെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ആ​ഗ​സ്​​റ്റി​ൽ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി. അ​വി​ടെ​യും അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ല. ഇ​​പ്പോ​ൾ എ.​ജി​യു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ, അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ൻ ത​ച്ച​ങ്ക​രി അ​ന്വേ​ഷ​ണ​ചു​മ​ത​ല​യു​ള്ള ​എ​സ്.​പി​ക്ക്​  നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

Loading...
COMMENTS