You are here

ഡി.ജി.പിക്കെതിരെ സി.എ.ജി റിപ്പോർട്ട്: ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

12:38 PM
13/02/2020
cm pinarayi vijayan-kerala news

തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരായ സി.എ.ജി റിപ്പോർട്ടിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സി.എ.ജി റിപ്പോർട്ടിൽ നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഡി.ജി.പിയെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ നേതാവിന്‍റെ കത്ത് തന്‍റെ കൈയ്യിൽ കിട്ടിയിട്ടില്ലെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു. 

2013-18 കാലയളവിലെ സി.എ.ജി റിപ്പോർട്ട് ആണ് കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ചത്. ഇതിൽ സാ​േ​ങ്ക​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും വാ​ങ്ങി​യ​തി​ലെ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഡി.​ജി.​പി​യും പൊ​ലീ​സും ലം​ഘിച്ചെന്ന് സി.​എ.​ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

നിലവിലെ ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരെ വലിയ സാമ്പത്തിക ക്രമക്കേടുകളാണ് സി.എ.ജി റിപ്പോർട്ടിലുള്ളത്. കീ​ഴ്ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ക്വാ​ർ​ട്ടേ​ഴ്സ്​ നി​ർ​മാ​ണ​ത്തി​നു​ള്ള 4.35 കോ​ടി രൂ​പ ഡി.​ജി.​പി​ക്കും എ.​ഡി.​ജി.​പി​മാ​ർ​ക്കും വി​ല്ല​ക​ൾ നി​ർ​മി​ക്കാ​ൻ വ​ക​മാ​റ്റി​യെ​ന്നാണ് ക​ണ്ടെ​ത്തൽ. 

ക​േ​മ്പാ​ള വി​ല​യേ​ക്കാ​ൾ കൂ​ടി​യ തു​ക​ക്ക്​ ശ​ബ​രി​മ​ല​യി​ലേ​ക്കു സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ഒ​ന്ന​ര കോ​ടി ന​ഷ്​​ട​മു​ണ്ടാ​ക്കി. മൊ​ബൈ​ൽ ഡി​ജി​റ്റ​ൽ ഇ​ൻ​െ​വ​സ്​​റ്റി​ഗേ​ഷ​ൻ അ​സി​സ്റ്റന്‍റ് പ്ലാ​റ്റ്​​ഫോ​മിന്‍റെ പേ​രി​ൽ െഎ ​പാ​ഡു​ക​ളും വാ​ഹ​ന​ങ്ങ​ള​ും വാ​ങ്ങ​ുകയാണ് ചെയ്തതെ​ന്നും റി​പ്പോ​ർ​ട്ട്​ ചൂണ്ടിക്കാട്ടുന്നു.

Loading...
COMMENTS