You are here

വെടിയുണ്ട കാണാതായ സംഭവം ഗൗരവതരമെന്ന് വി. മുരളീധരൻ

09:33 AM
15/02/2020
v-muraleedharan

കോഴിക്കോട്: വെടിയുണ്ട കാണാതായ സംഭവത്തെ കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വിഷയം ഔപചാരികമായി കേന്ദ്രത്തിന്‍റെ മുന്നിൽ എത്തിയിട്ടില്ല. രാജ്യത്ത് നടക്കുന്ന ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾ ആഭ്യന്തര വകുപ്പിനെ അറിയിക്കാറുണ്ട്. അതിനാൽ, ഈ വിഷയം കേന്ദ്ര സർക്കാറിന് അറിയാമെന്നും വി. മുരളീധരൻ വ്യക്തമാക്കി. 

വെടിയുണ്ട കാണാതായതിനെ സംസ്ഥാന സർക്കാർ നിസാരവൽകരിക്കുന്നു. മന്ത്രിയുടെ ഗൺമാൻ സംഭവത്തിൽ പ്രതിയാണെന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ, ഇയാൾക്കെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേരള പൊലീസിനും ഡി.ജി.പിക്കും എതിരായ സി.എ.ജി റിപ്പോർട്ട് കേന്ദ്ര ധനമന്ത്രാലയത്തിന് ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ചാലുടൻ വേണ്ട നടപടി സ്വീകരിക്കുമെന്നും വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. 

ഡി.ജി.പി ലോക്നാഥ് ബെഹ്റയുെട വിദേശയാത്രക്ക് സ്വകാര്യ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും കേന്ദ്ര മന്ത്രി  ആവശ്യപ്പെട്ടു. 

Loading...
COMMENTS