You are here

‘‘വെടിയുണ്ട കാണാത്തത് എൻ.ഐ.എയും സാമ്പത്തിക ക്രമക്കേടുകൾ സി.ബി.ഐയും അന്വേഷിക്കണം’’

16:16 PM
13/02/2020
chennithala-220919.jpg

ദുബൈ: ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരായ സി.എ.ജി കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകൾ സി.ബി.ഐ അന്വേഷണിക്കമെന്ന് പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തല. കേരള പൊലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ഗുരുതരമാണ്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയത്തിന്‍റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

കെൽട്രോണുമായി ബന്ധപ്പെട്ട മുഴുവൻ പർച്ചേസുകളും വിശദമായി പരിശോധിക്കണം. ഡി.ജി.പി എന്നാൽ ഡയറക്ടർ ജനറൽ ഒാഫ് പർച്ചേസ് എന്നായി മാറി. ഡി.ജി.പി പദവിയെ തരംതാഴ്ത്തിയ ഒരു കാലഘട്ടമാണിത്.

പി.ടി തോമസ് പറഞ്ഞ കാര്യങ്ങൾ സി.എ.ജി ശരിവെച്ചിരിക്കുന്നു. ക്രമക്കേടുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണങ്ങൾ സി.എ.ജി തള്ളി കളഞ്ഞിട്ടുണ്ട്. ആഭ്യന്തര വകുപ്പിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.

കുറേ കാലങ്ങളായി വെടിയുണ്ട കാണാതാകുന്നുവെന്ന സംശയങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ താൻ ആഭ്യന്തര മന്ത്രിയായിരിക്കെ അന്വേഷണത്തിന് ഉത്തരവിട്ടു. ആ അന്വേഷണത്തിന്‍റെ റിപ്പോർട്ട് പിണറായി സർക്കാർ തള്ളികളഞ്ഞു. വീണ്ടും പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു.  

2000 മുതൽ 2011 വരെ സമാനരീതിയിൽ വെടിയുണ്ട കാണാതായിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ വിഷയവും എൻ.ഐ.എ അന്വേഷിക്കട്ടെ എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Loading...
COMMENTS