You are here

തോക്കുകളും  വെടിയുണ്ടയും നഷ്​ടമായ സംഭവം; കേന്ദ്ര ഇടപെടലിന്​ സാധ്യത

kerala-police

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പൊ​ലീ​സി​​​െൻറ  തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​യും ന​ഷ്​​ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ഇ​ട​പെ​ട​ലി​ന്​ സാ​ധ്യ​ത. ആ​യു​ധ​ങ്ങ​ൾ കാ​ണാ​താ​യ സം​ഭ​വം രാ​ജ്യ​സു​ര​ക്ഷ​യെ​ത്ത​ന്നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ എ​ൻ.​െ​എ.​എ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും ഉ​ന്ന​യി​ച്ചു​ക​ഴി​ഞ്ഞു. ഇൗ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ ബി.​ജെ.​പി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​ക്ക്​ ക​ത്ത​യ​ച്ചു. ഡി.​ജി.​പി​യെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി​പ​ക്ഷം മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത്​ ന​ൽ​കി. 

വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ടു​മെ​ന്ന സൂ​ച​ന​യാ​ണ്​ ​കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും ന​ൽ​കു​ന്ന​ത്. ആ​രോ​പ​ണ​ങ്ങ​ളോ​ട്​ നേ​രി​ട്ട്​ പ്ര​തി​ക​രി​ക്കാ​ൻ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ ത​യാ​റാ​യി​ട്ടു​മി​ല്ല. കേ​ന്ദ്ര​വും സം​സ്ഥാ​ന​വും 60:40 അ​നു​പാ​ത​ത്തി​ൽ പ​ണം ​െച​ല​വ​ഴി​ക്കു​ന്ന പൊ​ലീ​സ് ന​വീ​ക​ര​ണ പ​ദ്ധ​തി പ്ര​കാ​രം വി.​ഐ.​പി സു​ര​ക്ഷ​ക്ക്​ എ​ന്ന​തു​ൾ​പ്പെ​ടെ കാ​ര​ണം പ​റ​ഞ്ഞാ​ലും ആ​ഡം​ബ​ര​കാ​റു​ക​ൾ വാ​ങ്ങാ​ൻ ക​ഴി​യി​ല്ല. സ്​​റ്റേ​ഷ​നു​ക​ളു​െ​ട​യും ക്യാ​മ്പു​ക​ളു​െ​ട​യും സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​ത​കു​ന്ന രീ​തി​യി​ൽ  ജീ​പ്പു​ക​ളും ട്ര​ക്കു​ക​ളും വാ​നു​ക​ളും ബൈ​ക്കു​ക​ളും വാ​ങ്ങാ​ൻ ഇൗ ​പ​ണം ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. എ​ന്നാ​ൽ അ​തെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി ആ​ഡം​ബ​ര കാ​ർ വാ​ങ്ങാ​നാ​ണ്​ ഡി.​ജി.​പി തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ്​ സി.​എ.​ജി ക​ണ്ടെ​ത്ത​ൽ. 

പൊ​ലീ​സി​ന്​ ര​ണ്ട്​ ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​നം വാ​ങ്ങാ​ൻ 1.26 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത് 2016-17ലാ​ണ്. സ്​​റ്റോ​ർ​സ്​ പ​ർ​ച്ചേ​സ് മാ​ന്വ​ൽ പാ​ലി​ക്ക​ണ​മെ​ന്ന്​ വ്യ​വ​സ്ഥ ചെ​യ്താ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ ഡി.​ജി.​പി ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​ക്ക്​  രൂ​പം ന​ൽ​കു​ക​യും 55.02 ല​ക്ഷ​ത്തി​നു മി​ത്‌​സു​ബി​ഷി പ​ജീ​റോ വാ​ങ്ങാ​ൻ ശി​പാ​ർ​ശ ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ടെ​ൻ​ഡ​ർ  വി​ളി​ക്കാ​തെ​ത​ന്നെ 1.10 കോ​ടി രൂ​പ​ക്ക്​ ര​ണ്ട്​  വാ​ഹ​ന​ങ്ങ​ൾ ഹി​ന്ദു​സ്ഥാ​ൻ മോ​ട്ടോ​ഴ്സ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന്​ വാ​ങ്ങാ​നും തീ​രു​മാ​നി​ച്ചു. 

സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ ടെ​ൻ​ഡ​ർ വി​ളി​ച്ചി​ല്ലെ​ന്നും നി​യ​മ​സാ​ധു​ത ന​ൽ​ക​ണ​മെ​ന്നു​മാ​ണ്​ സ​ർ​ക്കാ​റി​നോ​ട്​ പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​റി​ൽ​നി​ന്നു​ള്ള നി​യ​മ​സാ​ധു​ത കാ​ത്തു​നി​ൽ​ക്കാ​തെ ഹി​ന്ദു​സ്ഥാ​ൻ മോ​ട്ടോ​ഴ്സ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ന് 33 ല​ക്ഷം രൂ​പ ന​ൽ​കിയിരുന്നു. 

ഒ​രു തോ​ക്ക്​ പോ​ലും പോ​യി​ട്ടി​ല്ലെ​ന്ന്​ പൊ​ലീ​സ്​ 
തി​രു​വ​ന​ന്ത​പു​രം: ഒ​രു തോ​ക്ക്​ പോ​ലും ന​ഷ്​​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ​ത്​ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സി​​​െൻറ വി​ശ​ദീ​ക​ര​ണം. ​പൊ​ലീ​സി​​​െൻറ 25 റൈ​ഫി​ൾ കാ​ണാ​താ​യെ​ന്ന സി.​എ.​ജി ക​െ​ണ്ട​ത്ത​ലി​നെ​തി​രെ ഇ​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ലാ​ണ്​  ഇൗ ​അ​വ​കാ​ശ​വാ​ദം. ഇ​ന്നു​​വ​രെ ​െപാ​ലീ​സി​​​െൻറ ഒ​രു തോ​ക്കും ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ല. സ്​​പെ​ഷ​ൽ ആം​ഡ്​ പൊ​ലീ​സി​ന്​ ന​ൽ​കി​യ ആ​യു​ധ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ്​ ഒ​രി​ക്ക​ൽ​ക്കൂ​ടി ക്രൈം​ബ്രാ​ഞ്ച്​ ​ന​ട​ത്തു​മെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Loading...
COMMENTS