You are here

സി.എ.ജി റിപ്പോർട്ട് ചോർന്നതിന് പിന്നിൽ ഗൂഢാലോചന -മന്ത്രി കടകംപള്ളി

11:07 AM
15/02/2020
kadakampally surendran-kerala online news

തിരുവനന്തപുരം: കേരളാ പൊലീസിനും ഡി.ജി.പിക്കും എതിരായ സി.എ.ജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പി.ടി തോമസ് നിയമസഭയിൽ വിഷയം ഉന്നയിച്ചത് ആസൂത്രിതമായാണെന്നും മന്ത്രി പറഞ്ഞു. 

റിപ്പോർട്ടിലെ കാര്യങ്ങൾ പി.ടി തോമസിന് ചോർന്നു കിട്ടിയതാണെന്ന് സംശയിക്കാം. ഒരു ഡി.ജി.പിയെ കുറിച്ച് മാത്രമാണ് പി.ടി സഭയിൽ പറഞ്ഞത്. മുൻ ഡി.ജി.പിയുടെ പേരും സി.എ.ജി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വിഷയത്തിൽ സർക്കാർ നിലപാടാണ് ചീഫ് സെക്രട്ടറി പറഞ്ഞതെന്നും കടകംപള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി.

Loading...
COMMENTS