You are here

വെടിയുണ്ടകൾ കൈകാര്യം ചെയ്​തതിൽ ഗുരുതര വീഴ്​ച

  • കൃത്രിമങ്ങളുടെയും അനാസ്ഥയ​ു​െടയും വ്യാപ്​തി വ്യക്തമാക്കി എഫ്​.​െഎ.ആർ

kerala-police

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ലെ വെ​ടി​യു​ണ്ട​ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ലു​ണ്ടാ​യ​ത്​​​ ഗു​രു​ത​ര വീ​ഴ്​​ച. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കി ഹ​വി​ൽ​ദാ​ർ​മാ​രെ മാ​ത്രം പ്ര​തി​ക​ളാ​ക്കി​യ​ത​ട​ക്കം അ​സൂ​ത്രി​ത ഇ​ട​പെ​ട​ലു​ക​ളാ​ണ്​ ഉ​ണ്ടാ​യ​ത്. പേ​രൂ​ർ​ക്ക​ട എ​സ്.​എ.​പി ക്യാ​മ്പി​ൽ​നി​ന്ന്​ വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന്​ എ​സ്.​എ.​പി ക​മാ​ൻ​ഡ​ൻ​റി​​െൻറ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ൽ മൂ​ന്നി​ന്​ പേ​രൂ​ർ​ക്ക​ട പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ഫ്.​െ​എ.​ആ​റാ​ണ്​ കൃ​ത്രി​മ​ങ്ങ​ളു​ടെ​യും അ​നാ​സ്ഥ​യ​ു​െ​ട​യും വ്യാ​പ്​​തി വ്യ​ക്ത​മാ​ക്കു​ന്ന​ത്.  ​

അ​തേ​സ​മ​യം വെ​ടി​യു​ണ്ട​യു​െ​ട​യും തോ​ക്കു​ക​ളു​െ​ട​യും സു​ര​ക്ഷാ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഹ​വി​ൽ​ദാ​ർ​മാ​രെ മാ​ത്ര​മാ​ണ്​ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഹ​വി​ൽ​ദാ​ർ​മാ​ർ മാ​ത്രം വി​ചാ​രി​ച്ചാ​ൽ ര​ജി​സ്​​റ്റ​റു​ക​ളി​ൽ തി​രു​ത്ത​ലു​ക​ള​ട​ക്കം വ​രു​ത്തി​യു​ള്ള ത​ട്ടി​പ്പ്​ ന​ട​ത്താ​നാ​കു​മോ​യെ​ന്ന്​ സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 

1996 മു​ത​ൽ 2018വ​രെ  ക്യാ​മ്പി​ൽ വെ​ടി​യു​ണ്ട​ക​ളു​ടെ  സൂ​ക്ഷി​പ്പു​കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ്​ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.  എ​ന്നാ​ൽ സ്​​റ്റോ​ക്ക്​ ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ഷൂ​ട്ടി​ങ് ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ന്നും  പ്ര​തി​സ്ഥാ​ന​ത്തി​ല്ല. 

ഒ​ന്നാം​പ്ര​തി​സ്ഥാ​ന​ത്തു​ള്ള ഗോ​പ​കു​മാ​റി​നെ​തി​രെ​യാ​ണ്​ ഗു​രു​​ത​ര കു​റ്റം ആ​രോ​പി​ച്ചി​ട്ടു​ള്ള​ത്. 25 തോ​ക്കു​ക​ളും തി​ര​ക​ളും എ.​ആ​ർ ക്യാ​മ്പി​ന്​ കൈ​മാ​റി​യി​ട്ടും അ​ക്കാ​ര്യ​ങ്ങ​ൾ ര​ജി​സ്​​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഗു​രു​ത​ര​വീ​ഴ്​​ച വ​രു​ത്തി​യെ​ന്നാ​ണ്​ ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റം.  വെ​ടി​യു​ണ്ട​ക​ൾ സ്​​റ്റോ​റി​ലേ​ക്ക്​ ന​ൽ​കി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ട്​ അ​ത്​ ന​ൽ​കാ​തെ​യും കാ​ട്രി​ഡ്​​ജു​ക​ൾ തി​രി​കെ വാ​ങ്ങാ​തെ​യും വീ​ഴ്​​ച​വ​രു​ത്തി​യ​താ​യാ​ണ്​ ര​ണ്ടാം​പ്ര​തി അ​ശോ​ക്​​കു​മാ​റി​നെ​തി​രാ​യ കു​റ്റം.

എ.​കെ 47 ​െൻ​റ വെ​ടി​യു​ണ്ട​ക​ൾ കൈ​മാ​റി​യി​ട്ട്​ അ​തി​​െൻറ കാ​ട്രി​ഡ്​​ജു​ക​ൾ ഉ​ൾ​പ്പെ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്​​ച​വ​രു​ത്തി​യെ​ന്നാ​ണ്​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​​െൻറ ഗ​ൺ​മാ​നും കേ​സി​ൽ മൂ​ന്നാം​പ്ര​തി സ്ഥാ​ന​ത്തു​ള്ള​യാ​ളു​മാ​യ സ​നി​ൽ​കു​മാ​റി​നെ​തി​രെ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്.  4830 വെ​ടി​യു​ണ്ട​ക​ൾ ന​ൽ​കി​യ ശേ​ഷം ​ 5231 എ​ന്ന്​ ര​ജി​സ്​​റ്റ​റി​ൽ ഇ​യാ​ൾ രേ​ഖ​െ​പ്പ​ടു​ത്തി​യെ​ന്നും എ​ഫ്.​െ​എ.​ആ​ർ  പ​റ​യു​ന്നു.

ഉ​പ​യോ​ഗി​ച്ച ശേ​ഷ​മു​ള്ള വെ​ടി​യു​ണ്ട​യു​ടെ കാ​ലി​െ​ക​യ്​​സു​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ വീ​ഴ്​​ച​യാ​ണ്​ പ്ര​തി​ക​ൾ കാ​ണി​ച്ചി​ട്ടു​ള്ള​തെ​ന്നും എ​ഫ്.​െ​എ.​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. വെ​ടി​യു​ണ്ട​ക​ൾ ഉ​രു​ക്കി​വി​റ്റ​താ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ര​ു​ന്നു​ണ്ട്. എ​ന്നാ​ലി​ത്​ കേ​സി​​െൻറ വ്യാ​പ്​​തി കു​റ​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. 

Loading...
COMMENTS