You are here

സി. മുഹമ്മദ്​ ഫൈസി ഹജ്ജ്​ കമ്മിറ്റി ചെയർമാ​നായേക്കും

  • ആ​ദ്യ​മാ​യി വ​നി​ത പ്ര​തി​നി​ധി​യു​ണ്ടാ​കും

Muhammed-Faizy
സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി​

കോ​ഴി​ക്കോ​ട്​:  പു​തി​യ സം​സ്​​ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​യി​ൽ ഇ​ടം നേ​ടാ​ൻ​  സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ ച​ര​ടു​വ​ലി സ​ജീ​വം. തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞി മൗ​ല​വി ചെ​യ​ർ​മാ​നാ​യ ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി ആ​ഗ​സ്​​റ്റ്​  11 അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ്​ അ​വ​സാ​നി​ക്കു​ക. ആ​ഗ​സ്​​റ്റ്​ 12ന്​ ​പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ര​ണം. 

ഹ​ജ്ജ്​ യാ​ത്ര ആ​ഴ്​​ച​ക​ൾ​ക്ക​കം ആ​രം​ഭി​ക്കാ​നി​രി​ക്കെ പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ത്വ​രി​ത​ഗ​തി​യി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​ന്നു​ണ്ട്. സ​മു​ദാ​യ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ആ​ഗ​സ്​​റ്റ്​ 12ന്​ ​ത​ന്നെ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ വ​കു​പ്പു​മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത ദി​വ​സം ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന്​ ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കും. 

15 അം​ഗ​ങ്ങ​ളാ​ണ്​ ക​മ്മി​റ്റി​യി​ലു​ണ്ടാ​വു​ക. മൂ​ന്നു​പേ​ർ മ​ത​പ​ണ്ഡി​ത​രാ​വ​ണം. സാ​മൂ​ഹി​ക,-വി​ദ്യാ​ഭ്യാ​സ,-സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന്​ അ​ഞ്ചും എം.​എ​ൽ.​എ, എം.​പി​മാ​രി​ൽ​നി​ന്ന്​ മൂ​ന്നും ത​ദ്ദേ​ശ സ്​​ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന്​ മൂ​ന്നു​പേ​രും വേ​ണം. വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും അം​ഗ​മാ​ണ്. സം​സ്​​ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യ മ​ല​പ്പു​റം ജി​ല്ല ക​ല​ക്​​ട​ർ എ​ക്​​സ്​ ഒ​ഫി​ഷ്യോ അം​ഗ​മാ​യി​രി​ക്കും. 

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ പ​ര​സ്യ​മാ​യി സ​ഹാ​യി​ച്ച​തി​ന്​ സു​ന്നി കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​ന്​ ചെ​യ​ർ​മാ​ൻ പ​ദ​വി ന​ൽ​കാ​നാ​ണ്​ സാ​ധ്യ​ത. ചെ​യ​ർ​മാ​നാ​യി​ കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​ലെ പ്ര​മു​ഖ​രാ​യ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി​യു​ടെ​യും എ.​പി. അ​ബ്​​ദു​ൽ ഹ​ക്കീം അ​സ്​​ഹ​രി​യു​ടെ​യും പേ​രു​ക​ളാ​ണ്​ പ​രി​ഗ​ണ​ന​യി​ൽ. മു​ഹ​മ്മ​ദ്​ ഫൈ​സി കാ​ന്ത​പു​ര​ത്തി​​െൻറ മ​രു​മ​ക​നും ഹ​ക്കീം അ​സ്​​ഹ​രി ഏ​ക മ​ക​നു​മാ​ണ്. സ​മ​സ്​​ത ഒൗ​ദ്യോ​ഗി​ക പ​ക്ഷ​ത്തു​നി​ന്ന്​ ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ ന​ദ്​​വി​യു​ടെ പേ​രാ​ണ്​ നി​ർ​ദേ​ശി​ച്ച​ത്. 

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും മു​ൻ ഹ​ജ്ജ്​ ക​മ്മി​റ്റി അം​ഗ​വു​മാ​യ ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ എ​ച്ച്. മു​സ​മ്മി​ൽ ഹാ​ജി​യു​ടെ പേ​രും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഹ​ജ്ജ്​ ഹൗ​സ്​ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ മു​ൻ​കാ​ല സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണി​ത്. നി​ല​വി​ലെ ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞി മൗ​ല​വി തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ അം​ഗ​മാ​യ​തി​നാ​ൽ തു​ട​രാ​ൻ നി​യ​മ ത​ട​സ്സ​മു​ണ്ട്. ദ​ക്ഷി​ണ  കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്​ പ​ക​രം ക​ട​​ക്ക​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ മൗ​ല​വി അം​ഗ​മാ​വും.  

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വ​നി​ത പ്രാ​തി​നി​ധ്യ​വും പു​തി​യ ക​മ്മി​റ്റി​യി​ലു​ണ്ടാ​യേ​ക്കും. കാ​ഞ്ഞ​ങ്ങാ​ട്​ ന​ഗ​ര​സ​ഭ വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ സു​ലൈ​ഖ​യു​ടെ പേ​രാ​ണ്​ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​തെ​ന്ന്​ അ​റി​യു​ന്നു. ഇ​ത്ത​വ​ണ ഹ​ജ്ജ്​ വ​ള​ൻ​റി​യ​റാ​യും ആ​ദ്യ​മാ​യി ഒ​രു വ​നി​ത​യെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. 

വ​നി​ത പ്രാ​തി​നി​ധ്യം സു​ന്നി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ എ​ന്ത്​ പ്ര​തി​ക​ര​ണ​മാ​ണ്​ ഉ​ണ്ടാ​ക്കു​ക​യെ​ന്ന​ത്​ സ​ർ​ക്കാ​ർ വീ​ക്ഷി​ക്കു​ന്നു​ണ്ട്. രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ന​ജ്​​മ ഹി​ബ​ത്തു​ല്ല കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്​​സ​നാ​യി​രു​ന്ന​തും കേ​ര​ള​ത്തി​ലെ സു​ന്നി പ​ണ്ഡി​ത​ർ അ​വ​ർ​ക്ക്​ കീ​ഴി​ൽ  അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച​തു​മാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ ഇ​ക്കാ​ര്യ​ത്തി​ൽ ധൈ​ര്യം പ​ക​രു​ന്ന​ത്.

Loading...
COMMENTS