Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ പാമ്പാടിയിലെ അപകടം; ബസ് ഡ്രൈവർക്കെതിരെ കേസ്

text_fields
bookmark_border
രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ പാമ്പാടിയിലെ അപകടം; ബസ് ഡ്രൈവർക്കെതിരെ കേസ്
cancel

കോട്ടയം: പാമ്പാടിയിൽ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ അമിത വേഗതയിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസ്. കട്ടപ്പന കോട്ടയം റൂട്ടിലോടുന്ന സി.എം.എസ് എന്നുപേരുള്ള ബസിലെ ഡ്രൈവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മനഃപൂർവമല്ലാത്ത നരഹത്യയാണ് ബസ് ഡ്രൈവർക്കെതിരെ ചുമത്തിയത്. ബസുകൾ മത്സരയോട്ടവും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് എഫ്.ഐ.ആറിൽ പറയുന്നത്. അപകട സമയത്ത് റോഡിൽ നിന്ന് സംസാരിച്ച രണ്ട് പേർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിൽ വീണതിനുപിന്നാലെ ദേഹത്ത്കൂടെ ബസ് കയറിയിറങ്ങിയാണ് യാത്രികരായ രണ്ട് യുവതികൾ മരിച്ചത്. മീനടം സ്വദേശിനികളായ ആഷ്‌ലി(25), കൃപ (24) എന്നിവരാണ് മരിച്ചത്.

കട്ടപ്പനയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസാണ് അപകടത്തിനിടയാക്കിയത്. തൊട്ടുമുൻപിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ യുവതികൾ സഞ്ചരിച്ച സ്കൂട്ടറും ബ്രേക്കിടുകയായിരുന്നു. തുടർന്ന് നിയന്ത്രണം തെറ്റി മറിയുകയും യുവതികൾ റോഡിലേക്ക് വീഴുകയും ചെയ്തു. ഈ സമയം എതിർദിശയിൽ കട്ടപ്പനയിൽനിന്ന് കോട്ടയത്തേക്ക് വന്ന സി.എം.എസ് ബസ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതാണ് മരണത്തിന് കാരണമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bus Driver Arrested in Pampady Accident Claiming Lives of Two Young Women
Next Story