You are here

​പൊലീസിനെ ​വെല്ലുവിളിച്ച് മോഷ്​ടാക്കൾ വിലസുന്നു

  • പ്ലംബിങ്​ കടകളിൽ മോഷണം തുടരുന്നു •കോവൂരിലെ കടയിൽനിന്ന്​ രണ്ടു ലക്ഷത്തി​െൻറ സാധനങ്ങൾ കവർന്നു

11:53 AM
03/07/2020
Burglar

കോ​ഴി​ക്കോ​ട്​: സി​റ്റി പൊ​ലീ​സ്​ പ​രി​ധി​യി​ൽ പ്ലം​ബി​ങ്​ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​​ന്ന ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ക്കു​ന്ന മോ​ഷ​ണ​ത്തി​ന്​ അ​റു​തി​യി​ല്ല. പൊ​ലീ​സി​നെ ‘വെ​ല്ലു​വി​ളി​ച്ച്​’ മോ​ഷ്​​ടാ​ക്ക​ൾ വി​ല​സു​ക​യാ​ണ്. മെ​ഡി​ക്ക​ൽ ​കോ​ള​ജ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഒ​രു കി​ലോ​മീ​റ്റ​ർ അ​ടു​ത്തു​ള്ള കോ​വൂ​രി​ലെ ‘ഗ്യാ​ല​ക്​​സി ഏ​ജ​ൻ​സീ​സ്​’ എ​ന്ന ക​ട​യി​ലാ​ണ്​​ അ​വ​സാ​ന​മാ​യി മോ​ഷ്​​ടാ​ക്ക​ൾ ക​യ​റി​യ​ത്. ബു​ധ​നാ​ഴ്​​ച അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷം ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ര​ണ്ടു​ ല​ക്ഷം രൂ​പ​യു​ടെ പി​ത്ത​ള​യി​ൽ നി​ർ​മി​ച്ച ശൗ​ചാ​ല​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​​ ന​ഷ്​​ട​പ്പെ​ട്ട​ത്. 

ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ അ​ഞ്ച്​ പ്ലം​ബി​ങ്​ ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടും പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ ​െപാ​ലീ​സി​ന്​ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കോ​ട്ടൂ​ളി, മേ​ത്തോ​ട്ടു​താ​ഴം, ഫ​റോ​ക്ക്​, കു​ന്ദ​മം​ഗ​ലം, മ​ലാ​പ്പ​റ​മ്പ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​ളി​ലാ​ണ്​ മോ​ഷ്​​ടാ​വ്​ ക​യ​റി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ​െപാ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ കീ​ഴി​ൽ സ​മാ​ന​മാ​യ മൂ​ന്നാ​മ​ത്തെ മോ​ഷ​ണ​മാ​ണി​ത്. പി​ത്ത​ള​യി​ൽ നി​ർ​മി​ച്ച പൈ​പ്പു​ക​ളും മ​റ്റു​മാ​ണ്​​ എ​ല്ലാ​യി​ട​ത്തു​​നി​ന്നും എ​ട​ു​ത്തു​െ​കാ​ണ്ടു​ പോ​യ​ത്. 

ക​ട​യു​ടെ ഷ​ട്ട​ർ ലി​വ​റി​ട്ട്​ അ​ക​റ്റി​യാ​ണ്​ മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്തു ക​യ​റു​ന്ന​ത്. പി​ന്നീ​ട്​ ചി​ല്ല​ട​ക്കം പൊ​ട്ടി​ച്ചാ​ണ്​ മോ​ഷ​ണം. മോ​ഷ​ണം വ്യാ​പ​ക​മാ​യ​തോ​ടെ ജി​ല്ല​യി​ലെ ഇ​ത്ത​രം ക​ട​ക​ളു​ടെ ഉ​ട​മ​ക​ൾ ഭീ​തി​യി​ലാ​ണ്. മേ​ലെ കോ​വൂ​ർ പ​റ​മ്പ​ത്ത്​ അ​ജ്​​മ​ലി​​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്​ ബു​ധ​നാ​ഴ്​​ച മോ​ഷ​ണം ന​ട​ന്ന ഗ്യാ​ല​ക്​​സ്​ ഏ​ജ​ൻ​സീ​സ്. 

കോ​വൂ​രി​ലെ ഭാ​ര​ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​​​െൻറ പെ​ട്രോ​ൾ പ​മ്പി​ന്​ എ​തി​ർ​വ​ശ​ത്തു​ള്ള ഈ ​ക​ട​യു​െ​ട പ​രി​സ​രം തെ​രു​വ് ​വി​ള​ക്കു​ക​ൾ സ​ദാ​സ​മ​യ​വും തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന സ്ഥ​ല​മാ​ണ്. രാ​ത്രി ​െപാ​ലീ​സി​​​െൻറ ക​രു​ത​ൽ കു​റ​യു​ന്ന​താ​ണ്​ മോ​ഷ​ണം പെ​രു​കാ​ൻ കാ​ര​ണ​മെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. പ​തി​വു​പോ​ലെ ഡോ​ഗ്​ സ്​​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും വ്യാ​ഴാ​ഴ്​​ച തെ​ളി​വ്​ ശേ​ഖ​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. 

ത​മി​ഴ്​​നാ​ട്ടി​ൽ ​നി​ന്നു​ള്ള​വ​രാ​ണ്​ മോ​ഷ്​​ടാ​ക്ക​ളെ​ന്നാ​ണ്​ പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ന​ൽ​കു​ന്ന സൂ​ച​ന. കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ​െപാ​ലീ​സ്​ അ​റി​യി​ച്ചു. 


LATEST VIDEO

Loading...
COMMENTS