Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റ്​ ജനങ്ങളുടെ...

ബജറ്റ്​ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്​ ഉയരും –​േതാമസ്​​ െഎസക്​

text_fields
bookmark_border
ബജറ്റ്​ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്​ ഉയരും –​േതാമസ്​​ െഎസക്​
cancel

തിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷ അനുസരിച്ച്​ ഉയരാൻ ശ്രമിക്കുന്നതായിരിക്കും ബജറ്റെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. പണമില്ല എന്ന പ്രശ്​നമുണ്ട്​. എന്നാൽ അതും പറഞ്ഞിരിക്കാൻ പറ്റില്ല. പണം വരുമെന്നവിശ്വാസത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യണം. നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്ന ബജറ്റായിരിക്കും ഇത്തവണത്തേത്​. സ്​ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചെറുക്കാൻ പണത്തി​​െൻറ പണത്തി​​െൻറ പിന്തുണയും ഉണ്ടായിരിക്കും. ജെൻഡർബജറ്റായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

ജനകീയ വികസന പദ്ധതികൾക്ക്​ ഉൗന്നൽ നൽകും.വരൾച്ചയെ പ്രതിരോധിക്കാൻ ജലാശയങ്ങൾ സംരക്ഷിക്കുന്നതിനെ പിന്തുണക്കും. കെ.എസ്​.ആർ.ടി.സി അടക്കമുള്ളപൊതുമേഖലാ സ്​ഥാപനങ്ങൾ പുനരുദ്ധരിക്കുകയും ലാഭകരമാക്കുകയും ചെയ്യുന്ന നടപടികൾ ഇൗ ബജറ്റിലുണ്ടായിരിക്കും. ബജറ്റിനുപുറത്ത്​ കിഫ്​ബി വഴിയുള്ള പ്രത്യക്ഷ നിക്ഷേപങ്ങൾ ഉൗന്നൽ കൊടുക്കും
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇൗ കാലഘട്ടത്തിൽ തദ്ദേശസ്വയം ഭരണസ്​ഥാപനങ്ങൾ അവരുടെ പദ്ധതി വിഹിതങ്ങൾ എങ്ങനെയെങ്കിലും തീർക്കാൻ ശ്രമിക്കേണ്ടതില്ല. അത് ​അവരുടെ പേരിൽ തന്നെ അടുത്തവർഷത്തേക്കും ഉപയോഗിക്കാൻ അനുവദിക്കും.

ആസൂത്രണമല്ല, നിർവ്വഹണമാണ്​ ഇത്തവണത്തെ ബജറ്റ്​ ലക്ഷ്യം വെക്കുന്നതെന്നും തോമസ്​ ​െഎസക്​ മാധ്യമങ്ങളോട്​ പറഞ്ഞു. ബജറ്റ്​ കണക്കുകൾ അച്ചടിപൂർത്തിയാക്കി നിയമ സഭയിലെത്തിച്ചിട്ടുണ്ട്​. ബജറ്റ്​ പ്രസംഗവും ജെൻഡർ സ്​റ്റേറ്റ്​മ​െൻറുമടക്കം എല്ലാം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state budjet 2017
News Summary - budjet keep the hope of public
Next Story