Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപശുക്കുട്ടിയെ...

പശുക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു

text_fields
bookmark_border
പശുക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു
cancel

മ​ഞ്ചേ​ശ്വ​രം: കി​ണ​റ്റി​ല്‍ വീ​ണ പ​ശു​ക്കി​ടാ​വി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ള്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. സു​ബ്ബ​യ്യ​ക്ക​ട്ട മ​ജി​ലാ​റി​ലെ പ​രേ​ത​നാ​യ ഐ​ത്ത-​ഭാ​ഗി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ നാ​രാ​യ​ണ​ന്‍ (50), സ​ഹോ​ദ​ര​ന്‍ ശ​ങ്ക​ര​ന്‍ (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പ​റ​മ്പി​ലെ കി​ണ​റ്റി​ല്‍ വീ​ണ പ​ശു​ക്കി​ടാ​വി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ആ​ദ്യം നാ​രാ​യ​ണ​നാ​യി​രു​ന്നു കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി​യ​ത്. നാ​രാ​യ​ണ​ന്‍ അ​വ​ശ​നി​ല​യി​ലാ​യ​തു ക​ണ്ട് സ​ഹോ​ദ​ര​ന്‍ ശ​ങ്ക​ര​നും കി​ണ​റ്റി​ല്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ശ​ങ്ക​ര​നും ശ്വാ​സം​കി​ട്ടാ​തെ പി​ട​ഞ്ഞു. 

വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും ഉ​പ്പ​ള​യി​ല്‍നി​ന്നു ഫ​യ​ര്‍ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ലാ​വ​തി​യാ​ണ് നാ​രാ​യ​ണ​​െൻറ ഭാ​ര്യ. ഭാ​ര​തി​യാ​ണ് ശ​ങ്ക​ര​​െൻറ ഭാ​ര്യ. ഇ​രു​വ​ർ​ക്കും മ​ക്ക​ളി​ല്ല. മാ​ധ​വ​ന്‍ സ​ഹോ​ദ​ര​നാ​ണ്.

Show Full Article
TAGS:well kumbala death 
Next Story