Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൾഫിൽ മലയാളിയുടെ...

ഗൾഫിൽ മലയാളിയുടെ നേതൃത്വത്തിൽ സ്​ത്രീകളെ ബ്ലാക്​മെയിൽ ചെയ്യൽ; അന്വേഷണം തുടങ്ങി

text_fields
bookmark_border
ഗൾഫിൽ മലയാളിയുടെ നേതൃത്വത്തിൽ സ്​ത്രീകളെ ബ്ലാക്​മെയിൽ ചെയ്യൽ; അന്വേഷണം തുടങ്ങി
cancel

നെടുമ്പാശ്ശേരി: യു.എ.ഇ കേന്ദ്രീകരിച്ച് മലയാളിയുടെ നേതൃത്വത്തിൽ സ്​ത്രീകളെ ഇൻറർനെറ്റ് കോൾ വഴി വിളിച്ച് ബ്ലാ ക്​മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തുന്ന സംഭവത്തെക്കുറിച്ച് സൈബർ പൊലീസ്​ അന്വേഷണം ആരംഭിച്ചു. ആലുവയിലെ വീട്ടമ്മയ െയാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയത്.

കൊച്ചിയിലെ സൈബർസെല്ലിൽനിന്നുള്ള ഉദ്യോഗസ്​ഥനെന്ന പേരിലാണ് യുവതി യെ മൊബൈൽ ഫോണിലേക്ക് ബന്ധപ്പെട്ടത്. അധ്യാപികയുടെ മകൻ വഴി മകൻറ കൂട്ടുകാരനിലേക്ക് യുവതിയുടെ ഫോട്ടോകൾ എത്തിയിട്ടുണ്ടെന്നും ഈ കൂട്ടുകാരൻ ചിത്രം മോർഫ് ചെയ്ത് ഇൻറർനെറ്റിലി​െട്ടന്നുമാണ് അറിയിച്ചത്. ഇത് തടയാൻ പൊലീസിനോട് സഹകരിക്കണമെന്ന് പറഞ്ഞാണ് ഫോണിലൂടെ മക​​െൻറ കൂട്ടുകാരനെന്നുപറഞ്ഞ് മറ്റൊരാളുമായി അശ്ലീലവാക്കുകൾ പറയാൻ േപ്രരിപ്പിച്ചത്. എന്നാൽ, ഈ അശ്ലീലവാക്കുകൾ റെക്കോഡ് ചെയ്ത് യുവതിയെ ബ്ലാക്​മെയിൽ ചെയ്യാനായിരുന്നു ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നുണ്ട്. യുവതി നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ് സൈബർ പൊലീസ്​ അന്വേഷണം നടത്തുന്നത്.

പ്രാഥമികാന്വേഷണത്തിൽ യുവതിയെ വിളിച്ചത് ഗൾഫിൽനിന്ന്​ ഇൻറർനെറ്റ് കോളാണെന്ന് തെളിഞ്ഞിട്ടുണ്ട്. മകൻവഴിയാണ് ഫോട്ടോകൾ മോർഫ് ചെയ്​തതെന്നും മകനെ അറസ്​റ്റ് ചെയ്ത് ജുവൈനൽകോടതിയിൽ ഹാജരാക്കേണ്ടതായി വരുമെന്നുമായിരുന്നു ആദ്യഭീഷണി. ഇതൊഴിവാക്കാൻ തന്ത്രപൂർവം മക​​െൻറ കൂട്ടുകാരനെ വശീകരിച്ച് ഫോണിൽ സംസാരിക്കുമ്പോൾ ഫോണി​െൻറ ലൊക്കേഷൻ മനസ്സിലാക്കി കസ്​റ്റഡിയിലെടുക്കാനും ഇതുവഴി മോർഫ് ചെയ്ത ചിത്രങ്ങൾ പിടിച്ചെടുക്കാനും കഴിയുമെന്നാണ് യുവതിയെ വിശ്വസിപ്പിച്ചത്. പിന്നീട് യുവതിയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ യുവതി വിവരം ധരിപ്പിച്ചു. അതിനുശേഷമാണ് സൈബർ പൊലീസിനെ സമീപിച്ചത്.

ഗൾഫിൽനിന്നുള്ള ഇൻറർനെറ്റ് കോളായതിനാൽ ഇതി​െൻറ ഉറവിടം കണ്ടെത്തുന്നതിനുൾപ്പെടെ ഇൻറർപോളി​െൻറ സഹായം തേടേണ്ടതായിവരും. എന്നാൽ, ഈ ഇൻറർനെറ്റ് കോൾ മുഖേന കേരളത്തിൽനിന്ന്​ മറ്റാരെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ ഇൻറർനെറ്റ് കോൾ ആരാണ് വിളിച്ചതെന്ന് വ്യക്തമാകും.

ഈ രീതിയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സൈബർ കേസുകൾ പലതിലും കേസെടുത്ത് കാര്യക്ഷമമായ രീതിയിലേക്ക് അന്വേഷണം നടത്തണമെങ്കിൽ കൊച്ചിയിലെ സൈബർ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകേണ്ടതായിവരുകയാണ്. സ്​റ്റേഷൻ കയറിയിറങ്ങേണ്ടതിനാൽ പലരും ഇത്തരം പരാതികൾ രേഖാമൂലം നൽകാൻ മടികാണിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം ഭീഷണിപ്പെടുത്തലുകൾ വർധിക്കുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsblackmail call
News Summary - blackmail call- kerala news
Next Story