Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മും...

സി.പി.എമ്മും ബി.ജെ.പിയും സമാധാന ജീവിതം അപകടത്തിലാക്കുന്നു -ചെന്നിത്തല

text_fields
bookmark_border
സി.പി.എമ്മും ബി.ജെ.പിയും സമാധാന ജീവിതം അപകടത്തിലാക്കുന്നു -ചെന്നിത്തല
cancel

കൊച്ചി: സി.പി.എമ്മും ബി.ജെ.പിയും ചേർന്ന്​ കേരളത്തി​​​​​​െൻറ സമാധാന ജീവിതം അപകടത്തിലാക്കുകയാണെന്ന്​​ പ്രതിപ ക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അരാജകത്വമാണ്​ കേരളത്തിലിന്ന്​ നടക്കുന്നതെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി ക ോടിയേരി ബാലകൃഷ്​ണൻ ഇന്നലെ സമ്മതിച്ചു. അദ്ദേഹം പാർട്ടി സഖാക്കളോട്​ സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആർ.എസ്​.എസോ ബി.​െജ.പിയോ അത്തരമൊരു ആഹ്വാനം കൊടുത്തതായി കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറും ആർ.എസ്​.എസും കേരളത്തിൽ ബോധപൂർവം അക്രമമഴിച്ചു വിടുകയാണ്​. ഇതേ തുടർന്ന്​ സി.എി.എമ്മും അക്രമമഴിച്ചു വിട്ടുകൊണ്ടിരിക്കുന്നു. പൊലീസിലെ ഒരു വിഭാഗം നിഷ്​ക്രിയരാണെന്ന്​ സി.പി.എം നേതാവ്​ ആനത്തലവട്ടം ആനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞു.

അക്രമങ്ങൾ അമർച്ച ചെയ്യുന്നതിൽ സംസ്​ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടിരിക്കുന്നു. മനഃപൂർവം പ്രശ്​നങ്ങൾ സൃഷ്​ടിക്കാനും വർഗീയ സംഘർഷങ്ങൾക്ക്​ വഴി തെളിക്കാനും വേണ്ടിയാണ്​ ആർ.എസ്​.എസും സംഘപരിവാറും അവരോടൊപ്പം സി.പി.എമ്മും ശ്രമിക്കുന്നതെന്നും രമേശ്​ ചെന്നിത്തല ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newshartal violenceBJP
News Summary - bjp and cpm dangour in peaceful life of kerala ramesh chennithala -kerala news
Next Story