Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകായംകുളത്ത്​ ബൈക്ക്​...

കായംകുളത്ത്​ ബൈക്ക്​ ​അപകടം: സുഹൃത്തുക്കൾ മരിച്ചു

text_fields
bookmark_border
കായംകുളത്ത്​ ബൈക്ക്​ ​അപകടം: സുഹൃത്തുക്കൾ മരിച്ചു
cancel
camera_alt???? ?????, ???????

കായംകുളം: ഭരണിക്കാവ് ആയിരംകുന്നിൽ ബൈക്ക് മതിലിലും വൈദ്യുതി പോസ്​റ്റിലുമിടിച്ച് മറിഞ്ഞ് സുഹൃത്തുക്കൾ മരിച്ചു. പത്തിയൂർ കൊപ്പാറയിൽ ശക്തൻ പണിക്കരുടെ മകൻ ശംഭു ശക്തൻ (25), പുള്ളികണക്ക് വീനസിൽ സഞ്ജീവ് (24) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.

കറ്റാനത്ത് നിന്നും ഭരണിക്കാവിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച ബൈക്ക്​ അമിത വേഗതയിൽ നിയന്ത്രണം തെറ്റിയാണ് മതിലിലും പോസറ്റിലും ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbike accidentkayamkulammalayalam newsfriends died
Next Story