You are here

ക​ർ​ക്ക​ട​കം 11 ആ​യി​ട്ടും ഭാ​ര​ത​പ്പു​ഴ​യി​ൽ വെ​ള്ള​മി​ല്ല

11:08 AM
26/07/2020
Bharathapuzha
മ​ഴ പെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ൽ വെ​ള്ള​മി​ല്ലാ​ത്ത നി​ല​യി​ൽ. ചെ​റു​തു​രു​ത്തി കൊ​ച്ചി​ൻ പാ​ല​ത്തി​ൽ​നി​ന്ന് പകർത്തിയ ചി​ത്രം

ചെ​റു​തു​രു​ത്തി: ക​ർ​ക്ക​ട​ക​ത്തി​ൽ ഭാ​ര​ത​പ്പു​ഴ​യു​ടെ ഒ​രു​ക​ര​യി​ലു​ള്ള കാ​ക്ക മ​റു​ക​ര​യി​ലേ​ക്ക് പ​റ​ക്കി​ല്ല എ​ന്നാ​ണ് പ​ഴ​മൊ​ഴി. കാ​ര​ണം പു​ഴ​യി​ൽ അ​ത്ര​യും ഉ​യ​ര​ത്തി​ൽ വെ​ള്ള​മു​ണ്ടാ​വും. എ​ന്നാ​ൽ, പ​ഴ​മൊ​ഴി​ക​ളെ​ല്ലാം വെ​റും പാ​ഴ്​​വാ​ക്കാ​യി. ക​ർ​ക്ക​ട​കം 11 പി​ന്നി​ട്ടി​ട്ടും ഭാ​ര​ത​പ്പു​ഴ​യി​ൽ വെ​ള്ള​മി​ല്ലാ​തെ വെ​റും മ​ണ​ൽ​ത്ത​രി​ക​ൾ മാ​ത്ര​മാ​ണ്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ ആ​ളു​ക​ൾ കു​ടി​വെ​ള്ള​ത്തി​ന് നേ​ട്ടോ​ട്ട​മോ​ടേ​ണ്ടി വ​രു​മോ എ​ന്നാ​ണ്​ ആ​ശ​ങ്ക. 

തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യി​ൽ കി​ട്ടേ​ണ്ട മ​ഴ ഇ​ത്ത​വ​ണ കി​ട്ടി​യി​ല്ല. എ​ന്നാ​ൽ, പു​ണ​ർ​തം ഞാ​റ്റു​വേ​ല​യി​ൽ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ൽ, ആ ​ഞാ​റ്റു​വേ​ല​ക്കും മ​ഴ പെ​യ്യേ​ണ്ട ല​ക്ഷ​ണം കാ​ണു​ന്നി​ല്ല. ഈ ​മ​ഴ​ക്കാ​ല​ത്ത് ധാ​രാ​ളം മ​ഴ കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച് ചെ​റു​തു​രു​ത്തി ഷൊ​ർ​ണൂ​ർ ത​ട​യ​ണ​യു​ടെ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ന്ന് അ​ധി​കൃ​ത​ർ മു​ൻ​ക​രു​ത​ലെ​ടു​ത്തു.

എ​ന്നാ​ൽ, മ​ഴ ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ട് ത​ട​യ​ണ​യി​ലും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ട​ു​കൂ​ടി മ​ഴ കി​ട്ടി​യി​ല്ലെ​ങ്കി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​മെ​ന്ന്​ ഉ​റ​പ്പാ​ണ്.

Loading...
COMMENTS