You are here

‘ബാൽക്കണി’യിൽ ദൃശ്യമൊരുക്കി കലാകാരന്മാരുടെ കൂട്ടായ്​മ

08:07 AM
26/07/2020
containement-zone

കോ​ട്ട​യം: കോ​വി​ഡി​ൽ ക​ലാ​ലോ​കം നി​ശ്ച​ല​മാ​യി​രി​ക്കെ വീ​ട്ട​ക​ങ്ങ​ളി​ൽ​ ബാ​ൽ​ക്ക​ണി​യൊ​രു​ക്കാ​ൻ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്​​മ. സി​നി​മ, പ​ര​സ്യ​മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന 35 ക​ലാ​കാ​ര​ന്മാ​രാ​ണ്​ ‘അ​വ​ധി’​ക്കാ​ല​ത്തെ അ​വ​സ​ര​മാ​ക്കി മാ​റ്റു​ന്ന​ത്. ഇ​വ​ർ ‘ബാ​ൽ​ക്ക​ണി’​യെ​ന്ന പേ​രി​ൽ യു​ടൂ​ബ്​ ചാ​ന​ലി​നു​ രൂ​പം ന​ൽ​കി. ഇ​തി​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്​​ച​യും ഷോ​ർ​ട്ട്​ ഫി​ലിം റി​ലീ​സ്​ ചെ​യ്യും.

ആ​ദ്യ ഫി​ലി​മാ​യ ‘ക​ണ്ടെ​യ്ൻ​മ​െൻറ്​ സോ​ൺ’ ക​ഴി​ഞ്ഞ​ദി​വ​സം റി​ലീ​സ്​ ചെ​യ്​​തു. ക​ണ്ടെ​യ്ൻ​മ​െൻറ്​ സോ​ണി​ല്‍ പ​ക​ച്ചു​നി​ല്‍ക്കു​ന്ന മ​ല​യാ​ളി​യെ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​താ​ണ്​ ചി​ത്രം. കോ​വി​ഡ്​ ഭീ​തി​യും മ​നു​ഷ്യ​ത്വം മ​റ​ക്കു​ന്ന കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​​നും നി​റ​യു​ന്ന ‘ക​ണ്ടെ​യ്ൻ​മ​െൻറ്​ സോ​ണി​ന്​’ ​മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ്​ ല​ഭി​ച്ച​ത്. പ​ണം തി​രി​കെ വാ​ങ്ങാ​ൻ ഭീ​ഷ​ണി​യു​മാ​യി എ​ത്തു​ന്ന പ​ലി​ശ​ക്കാ​ര​ൻ ക​ണ്ടെ​യ്ൻ​മ​െൻറ്​ സോ​ൺ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ഈ ​വീ​ട്ടി​ൽ ത​ന്നെ കു​ടു​ങ്ങു​ന്ന​താ​ണ്​ പ്ര​മേ​യം. 

മ​ല​യാ​ളി​യും ബോ​ളി​വു​ഡ്​ സം​വി​ധാ​യ​ക​നു​മാ​യ സോ​ജ​ന്‍ ജോ​സ​ഫാ​ണ്​ ‘ബാ​ൽ​ക്ക​ണി’​ക്ക്​ പി​ന്നി​ൽ. വീ​ട്ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​തോ​ടെ​യാ​ണ്​ ഇ​ത്ത​ര​മൊ​രു ആ​ശ​യം മ​ന​സ്സി​ലെ​ത്തി​യ​തെ​ന്നും ​അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​യ സാ​​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സാ​മ്പ​ത്തി​ക​മാ​യും കൈ​ത്താ​ങ്ങു​കൂ​ടി ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും സോ​ജ​ന്‍ ജോ​സ​ഫ്​ പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യി വെ​ള്ളി​യാ​ഴ്​​ച​ക​ളി​ൽ പു​തി​യ ചി​ത്ര​ങ്ങ​ൾ ഇ​തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ട്ടാ​യ്​​മ​യി​ൽ എ​ല്ലാ മേ​ഖ​ല​യു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ണ്ട്.  ‘ക​ണ്ടെ​യ്ൻ​മ​െൻറ്​  സോ​ണി​​െൻറ’ സം​വി​ധാ​ന​വും സോ​ജ​നാ​ണ്​ നി​ർ​വ​ഹി​ച്ച​ത്. യു.​എ.​ഇ കേ​ന്ദ്രീ​ക​രി​ച്ച്​​ നി​ര​വ​ധി ഷോ​ക​ൾ സം​ഘ​ടി​ച്ച്​ ശ്ര​ദ്ധേ​യ​നാ​യ കോ​ട്ട​യം തു​രു​ത്തി സ്വ​ദേ​ശി​യാ​യ സോ​ജ​ന്‍ ജോ​സ​ഫ് അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ല്‍ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ബോ​ളി​വു​ഡി​ലും സാ​ന്നി​ധ്യ​മാ​യ സോ​ജ​​െൻറ സം​വി​ധാ​ന​ത്തി​ൽ ‘അ​ല​ർ​ട്ട്​ 24x7’ എ​ന്ന സി​നി​മ പൂ​ർ​ത്തി​യാ​യി​രു​ന്നു. സ​ഞ്​​ജ​യ്​ ദ​ത്ത്​ ​ നാ​യ​ക​നാ​യ സി​നി​മ​യി​ൽ അ​നു​പം ഖേ​ർ, ര​വീ​ണ ട​ണ്ട​ൻ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. പോ​സ്​​റ്റ്​ പ്രൊ​ഡ​ക്​​ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബോ​ളി​വു​ഡ്​ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​തോ​ടെ അ​ല​ർ​ട്ട്​ 24x7 സ്​​ക്രീ​നി​ലെ​ത്തും. നേ​ര​േ​ത്ത ‘ലൈ​ൻ’ എ​ന്ന​ േപ​രി​ൽ പു​റ​ത്തി​റ​ക്കി​യ ഷോ​ർ​ട്ട്ഫി​ലിം ദേ​ശീ​യ​ത​ല​ത്തി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. പ​ര​സ്യ​ചി​ത്ര​ങ്ങ​ളും അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ണ്ട്.

Loading...
COMMENTS