You are here

പുഴുത്തുനാറിയ ഞണ്ട്​ തീരത്ത് തള്ളാനുള്ള നീക്കം തടഞ്ഞു

  • തീരദേശ പൊലീസും കൺട്രോൾ റൂം അധികൃതരും സ്ഥലത്തെത്തി

07:32 AM
26/07/2020
crab
ചാലിയത്ത് തള്ളാൻ ലോറിയിൽ കൊണ്ടുവന്ന പുഴുവരിച്ച ഞണ്ട്​

ചാലിയം: പുഴുവരിച്ച് ദുർഗന്ധം വമിച്ച ഒരു ഡസനിലേറെ പെട്ടി മത്സ്യം ഫിഷ് ലാൻഡിങ് സ​െൻററിൽ തള്ളി രക്ഷപ്പെടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ചാലിയം മത്സ്യകേന്ദ്രത്തിന് സമീപം ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വണ്ടിയിൽ വന്ന ഏതാനും പേർ ഇവിടെ നിർത്തിയിട്ട ഇൻസുലേറ്റർ വാഹനത്തിൽ നിന്ന് മത്സ്യപ്പെട്ടികൾ ഇറക്കി കൊണ്ടുപോകുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു.

പിന്തുടർന്നപ്പോഴാണ് നാലുപേർ ചേർന്ന് അളിഞ്ഞതും പുഴുവരിക്കുന്നതുമായ ഞണ്ട് അടക്കം ചെയ്ത പെട്ടികൾ മത്സ്യകേന്ദ്രത്തിൽ തള്ളുകയാണെന്ന് മനസ്സിലായത്. വിവരമറിഞ്ഞ് ചാലിയം തീരദേശ കടൽകോടതി ഭാരവാഹികളടക്കം നാട്ടുകാർ സ്ഥലത്തെത്തി. വ്യാഴാഴ്ച മുതൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ നിന്നാണ് മീനിറക്കിക്കൊണ്ടിരുന്നത്.

സാധാരണ കേരള തീരത്ത് കാണപ്പെടാത്ത തരം ഞണ്ടുകളുടെ വൻശേഖരം ലോറിയിലുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ മാർക്കറ്റുകളിൽ നിന്ന് വിൽക്കാനാവാതെ ഒഴിവാക്കിയ മത്സ്യമാണിതെന്നാണ്​​ ഇറക്കാൻ ശ്രമിച്ചവർ പറഞ്ഞത്. ചാലിയം ഹാർബറും കഴിഞ്ഞ ദിവസങ്ങളിൽ അടച്ചതിനാൽ ഇവിടെ വിറ്റൊഴിക്കാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു. ഇൻസുലേറ്ററിൽ ശീതീകരണ സംവിധാനം ഇല്ലാതായതിനാൽ അഴുകാൻ തുടങ്ങിയ മത്സ്യം കടപ്പുറത്ത് ഉപേക്ഷിച്ചുപോകാനുള്ള ശ്രമമാണ് തടഞ്ഞത്. കഴിഞ്ഞയാഴ്ചകളിൽ ഏറെ പ്രയാസപ്പെട്ടാണ്​ ഇവിടം ശുചീകരിച്ചത്​. 

ചെട്ടിപ്പടി സ്വദേശികളുടേതാണ് മീൻ. സംഭവത്തെ തുടർന്ന് ബേപ്പൂർ, തീരദേശ പൊലീസും കൺട്രോൾ റൂം അധികൃതരും സ്ഥലത്തെത്തി. മാലിന്യമായി മാറിയ മത്സ്യം ചാലിയത്ത് തള്ളുന്നത് ഒഴിവാക്കിയെങ്കിലും എന്ത് ചെയ്യണമെന്ന കാര്യത്തിൽ രാത്രി വൈകിയും തീരുമാനമായിട്ടില്ല. 

Loading...
COMMENTS