You are here

വിധി നിരാശജനകമെന്ന് സമസ്ത; നിയമപരമായ നീതിയുടെ പ്രഖ്യാപനമല്ല -സോളിഡാരിറ്റി

20:57 PM
09/11/2019
ayodhya-court

കോഴിക്കോട്: ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി ദുഃഖകരവും നിരാശജനകവുമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ്​ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാരും പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, സമാധാനവും സൗഹാര്‍ദവും തകരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു.

 

നിയമപരമായ നീതിയുടെ പ്രഖ്യാപനമല്ല -സോളിഡാരിറ്റി
കോഴിക്കോട്: ബാബരി മസ്ജിദ് വിധി നിയമപരമായ നീതിയുടെ പ്രഖ്യാപനമല്ലെന്നും പ്രശ്നപരിഹാരത്തിനായി കോടതി എത്തിച്ചേർന്ന അതിശയകരമായ ഫോർമുല മാത്രമാണെന്നും സോളിഡാരിറ്റി യൂത്ത് മൂവ്‌മ​​​െൻറ്​. ബാബരി മസ്ജിദ് തകര്‍ത്തതും തകര്‍ച്ചയിലേക്ക് നയിച്ച സംഭവങ്ങളും തെറ്റാണെന്ന് നിരീക്ഷിക്കുകയും തുടര്‍ന്ന് സ്വാഭാവിക നീതിക്ക് നിരക്കാത്ത തീര്‍പ്പിലെത്തുകയുമാണ് കോടതി ചെയ്തത്. കോടതിവിധിയെ മാനിക്കുന്നതോടൊപ്പം കോടതിയില്‍നിന്നുതന്നെ നീതി കിട്ടുന്നില്ലെന്ന സന്ദേശം വ്യാപകമാകുന്നത് നിയമസംവിധാനത്തിലുള്ള വിശ്വാസവും പ്രതീക്ഷയും ഇല്ലാതാക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

വിശ്വാസികള്‍ ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിക്കുക - കെ.എന്‍.എം (മര്‍കസുദ്ദഅ്‌വ)
കോഴിക്കോട്: ബാബരി മസ്ജിദ് യഥാര്‍ഥ അവകാശികള്‍ക്ക് നിഷേധിക്കപ്പെട്ടത് ഖേദകരമാണെങ്കിലും രാജ്യം അഭിമുഖീകരിച്ച സങ്കീര്‍ണതക്ക്​ പരിഹാരമായ സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് കെ.എന്‍.എം (മര്‍കസുദ്ദഅ്‌വ), ഐ.എസ്.എം കേരള സംയുക്ത സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിലുപരിയായ ഒരുവിധി പ്രതീക്ഷിക്കുക സാധ്യമല്ലെന്നിരിക്കെ, ക്ഷമ കൈക്കൊണ്ട് ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ടു നീങ്ങുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടതെന്നും സെക്ര​േട്ടറിയറ്റ് ആഹ്വാനം ചെയ്തു.
അഡ്വ. എം. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ്​ ഡോ. ഫുക്കാര്‍ അലി പ്രമേയം അവതരിപ്പിച്ചു.

നിരാശജനകമെങ്കിലും മാനിക്കുന്നു -ഐ.എൻ.എൽ 
കോഴിക്കോട്:  രാഷ്​ട്രീയ ലാഭത്തിനായി ശ്രീരാമ‍​​​െൻറ പേര് ദുരുപയോഗം ചെയ്തവരുടെ കൈകളിലേക്ക് ബാബരി മസ്ജിദ് നിലകൊണ്ട 2.77 ഏക്കർ ഭൂമി കൈമാറാനുള്ള സുപ്രീംകോടതി വിധി നിരാശജനകമെങ്കിലും ജനാധിപത്യത്തിലും നിയമവാഴ്ചയിലും അടിയുറച്ച് വിശ്വസിക്കുന്ന പാർട്ടി എന്ന നിലക്ക് കോടതി വിധി മാനിക്കുന്നുവെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ്​ പ്രഫ. എ.പി. അബ്​ദുൽവഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വിധി അംഗീകരിച്ച് സംയമനം പാലിക്കണമെന്നും നേതാക്കൾ പറഞ്ഞു.

നീ​തി​യും വ​സ്തു​ത​ക​ളും ബ​ലി​ക​ഴി​ച്ച വി​ധി​ -വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി
തി​രു​വ​ന​ന്ത​പു​രം: നീ​തി​യും വ​സ്തു​ത​ക​ളും ബ​ലി​ക​ഴി​ച്ച കോ​ട​തി​വി​ധി​യാ​ണ് ബാ​ബ​രി​ഭൂ​മി കേ​സി​ലു​ണ്ടാ​യ​തെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. വി​ശ്വാ​സ​ങ്ങ​ളെ​യ​ല്ല, വ​സ്തു​ത​ക​ളെ​യും രേ​ഖ​ക​ളെ​യു​മാ​യി​രു​ന്നു കോ​ട​തി പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന​ത്. വ​സ്തു​ത​ക​ളാ​യി കോ​ട​തി ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ളെ​ത്ത​ന്നെ നി​രാ​ക​രി​ച്ചു​കൊ​ണ്ടാ​ണ് അ​ന്തി​മ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. രാ​ജ്യ​ത്തി​​​െൻറ മ​ത​നി​ര​പേ​ക്ഷ​ത​ക്ക് ക​ടു​ത്ത തി​രി​ച്ച​ടി​യാ​ണ് കോ​ട​തി​വി​ധി​യു​ണ്ടാ​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കി​യ വി​ശ്വാ​സ​സ്വാ​ത​ന്ത്ര്യം, മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​ള്ള പ​രി​ര​ക്ഷ അ​ട​ക്ക​മു​ള്ള​വ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ് കോ​ട​തി​വി​ധി​യെ​ന്നും പു​നഃ​പ​രി​ശോ​ധ​ന​ക്ക് കോ​ട​തി സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
കോ​ട​തി​വി​ധി​ക​ളെ മാ​നി​ക്കാ​ൻ ബാ​ധ്യ​ത​പ്പെ​ട്ടി​രി​ക്കെ​ത​ന്നെ ബാ​ബ​രി പ്ര​ശ്​​ന​ത്തെ കേ​വ​ല ഭൂ​മി പ്ര​ശ്​​ന​മാ​ക്കി ചു​രു​ക്കി​യ സു​​പ്രീം​കോ​ട​തി വി​ധി​യി​ൽ അ​നീ​തി​യു​ണ്ടെ​ന്ന്​ ഫ്ര​റ്റേ​ണി​റ്റി മൂ​വ്​​മ​​െൻറ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷം​സീ​ർ ഇ​ബ്രാ​ഹിം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. 
 
അന്യായം, നിരാശജനകം -പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ സുപ്രീംകോടതി വിധി അന്യായവും നിരാശജനകവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് വ്യക്തമാക്കി. മുസ്​ലിംകള്‍ നിര്‍മിക്കുകയും നൂറ്റാണ്ടുകളോളം ആരാധന നിര്‍വഹിക്കുകയും ചെയ്ത ബാബരി മസ്ജിദ് വിഷയത്തില്‍ നീതി പുലരാന്‍ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. നീതി പുനഃസ്ഥാപിക്കുന്നതിനുവേണ്ടി യു.പി സുന്നി വഖഫ് ബോര്‍ഡും ഒാള്‍ ഇന്ത്യ മുസ്​ലിം പേഴ്‌സനല്‍ ലോ ബോര്‍ഡും നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കും. ഈ നിർണായക ഘട്ടത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍  എല്ലാ വിഭാഗം ജനങ്ങളും തയാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തു.

നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടത് - എസ്.ഐ.ഒ.
കോഴിക്കോട്: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുനൽകണമെന്നും പകരം മുസ്ലിംകൾക്ക്  അഞ്ച് ഏക്കർ ഭൂമി നൽകണമെന്നുമുള്ള സുപ്രീംകോടതി വിധി ഭരണഘടനാവകശങ്ങൾക്ക് വിരുദ്ധവും നീതിക്ക് നിരക്കാത്തതുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ്. ബാബരി മസ്ജിദ് തകർത്തത് അക്രമമായിരുന്നുവെന്നും, അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് മതിയായ തെളിവില്ല എന്നും നിരീക്ഷിച്ച അതേ കോടതി തന്നെ ഭൂമി ക്ഷേത്രനിർമ്മാണത്തിനായി വിട്ടു നൽകണമെന്ന് പറഞ്ഞത് അനീതിയാണ്. പള്ളി നിർമ്മാണത്തിന് വേണ്ടി അഞ്ച് ഏക്കർ വിട്ടു നൽകണമെന്നത് കേവലം നഷ്ടപരിഹാര യുക്തിമാത്രമാണ്. ബാബരി മസ്ജിദ് തകർത്തതിന്‍റെ പരിഹാരം പകരം ഭൂമി നഷ്ടപരിഹാരമായി നൽകലല്ല, അത് തകർത്തവരെ കുറ്റവാളികളായി കണ്ട് നിയമനടപടികൾ എടുക്കുകയും തകർക്കപ്പെട്ട മസ്ജിദ് പുനർനിർമിക്കുകയും ചെയ്ത് നീതി ഉറപ്പ് വരുത്തുകയാണ് വേണ്ടത്. നിയമവാഴ്ച അംഗീകരിക്കുന്നവരെന്ന നിലക്ക് വിധിയെ മാനിക്കുന്നതിനൊപ്പം വിശ്വാസികൾക്ക നീതി ലഭ്യമാക്കുന്നതിന് വേണ്ടി മുഴുവൻ പൗരസമൂഹവും മുന്നിട്ടിറങ്ങേണ്ടതുണ്ട്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായിപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനാസ് ടി.എ, സെക്രട്ടറിമാരായ ശിയാസ് പെരുമാതുറ, അഫീഫ് ഹമീദ്, അൻവർ സലാഹുദ്ദീൻ, അസ്‌ലം അലി, ശാഹിൻ സി.എസ്, അംജദ് അലി എന്നിവർ പങ്കെടുത്തു.

Loading...
COMMENTS