You are here

കോവിഡിൽ വഴിമുട്ടി കലാകാരന്മാർ

  • പെൻഷൻ ആനുകൂല്യം വർധിപ്പിക്കണമെന്ന് ആവശ്യം

09:27 AM
29/06/2020
ola-kuda
നരിനാരായണൻ വീട്ടിൽ ഓലക്കുട നിർമാണത്തിൽ

ഉദുമ: കോവിഡ് ലോക്ഡൗണിനെ തുടർന്ന് കാവുകളിലും ക്ഷേത്രങ്ങളിലും അനുഷ്ഠാനങ്ങളും ഉത്സവാഘോഷങ്ങളും ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിൽ, ദൈനംദിന ജീവിതവൃത്തിക്ക് വകയില്ലാതെ ആയിരക്കണക്കിന് കലാകാരന്മാർ ദുരിതത്തിൽ.

ക്ഷേത്രോത്സവങ്ങൾ, സാമൂഹിക^സാംസ്കാരിക സംഘടനകളുടെ വേദികൾ അടക്കം ഏത് ആഘോഷങ്ങൾക്കും ദൃശ്യ^ശ്രാവ്യ പൊലിമ നൽകുന്ന നാടൻകലാ പ്രദർശന കലാകാരന്മാർ, നാടകപ്രവർത്തകർ, ചമയമൊരുക്കുന്നവർ, തെയ്യംപോലുള്ള അനുഷ്ഠാന കലാകാരന്മാർ, അണിയറ പ്രവർത്തകർ, ചിത്രകാരന്മാർ, വാദ്യോപകരണ വായനക്കാർ, സംഗീത^നൃത്ത അധ്യാപകർ, ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികൾ, മിമിക്രിക്കാർ തുടങ്ങി കലയെ ജീവിതോപാധിയാക്കിയ ആയിരക്കണക്കിനാളുകളാണ് ജോലിയില്ലാതെ വീടുകളിൽ ഒതുങ്ങിയത്. നിലവിലെ സാഹചര്യം പരിഗണിച്ച് പെൻഷൻ ആനുകൂല്യം വർധിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

കൂടുതൽ പരിപാടികൾ ലഭിക്കുന്ന ഈ സീസണിൽനിന്ന് കിട്ടുന്ന വരുമാനം സ്വരൂപിച്ചാണ്‌ ഇവർ ശേഷിച്ച നാളുകളിൽ ജീവിക്കുന്നത്.

പാലക്കുന്ന് ‘ആദി പരാശക്തി നാടൻകലാകേന്ദ്രം’ സ്ഥാപകനും അറിയപ്പെടുന്ന പുലിക്കളി കലാകാരനുമായ നരിനാരായണ​​െൻറ ട്രൂപ്പിൽ ഉത്സവസീസണായാൽ മൈസൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നും കലാകാരന്മാർ എത്താറുണ്ട്. വരുമാനമില്ലാത്തതിനാൽ ഈ കലാകാരന്മാർ സഹായത്തിനായി പതിവായി വിളിക്കുന്നുണ്ടെന്ന് നരിനാരായണൻ പറയുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ കുടുംബത്തോടൊപ്പം ഓലക്കുടയും വിവിധ നാടൻകലാരൂപങ്ങളും ഉണ്ടാക്കുകയാണ്​ ഇദ്ദേഹമിപ്പോൾ.

ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളിൽനിന്ന് കിട്ടുന്ന പ്രതിഫലംകൊണ്ടുമാത്രം ജീവിതം മുന്നോട്ടുനയിക്കുന്ന ഒട്ടേറെ കലാകാരന്മാർ വടക്കൻ ജില്ലകളിലുണ്ട്. സമീപ സംസ്ഥാനങ്ങളിൽനിന്നുപോലും കലാകാരന്മാർ ഉത്സവസീസണിൽ ജില്ലയിൽ എത്താറുണ്ട്. ഇവരുടെയൊക്കെ ജീവിതമാണ് നിലവിലെ വിലക്കുകൾമൂലം പ്രതിസന്ധിയിലായത്‌. കലാകാരന്മാരുടെ സംസ്ഥാന സംഘടനയായ ‘നന്മ’യുടെ ഇടപെടലിലൂടെ കിട്ടുന്ന സർക്കാറി​​െൻറ ക്ഷേമനിധി പെൻഷൻ തുച്ഛമാണെന്നും അത് കിട്ടാത്തവർ ഏറെയുണ്ടെന്നും ഉദുമ മേഖല പ്രസിഡൻറ്​ വരദ നാരായണനും സെക്രട്ടറി അജിത് സി. കളനാടും പറഞ്ഞു.

Loading...
COMMENTS