Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹിന്ദുക്കളുടെ...

ഹിന്ദുക്കളുടെ സഹിഷ്​ണുത ഇല്ലാതാക്കരുത്​, ഇത്​ താക്കീതെന്ന് എ.പി. അബ്​ദുല്ലക്കുട്ടി

text_fields
bookmark_border
ഹിന്ദുക്കളുടെ സഹിഷ്​ണുത ഇല്ലാതാക്കരുത്​, ഇത്​ താക്കീതെന്ന് എ.പി. അബ്​ദുല്ലക്കുട്ടി
cancel

ആലപ്പുഴ: ഇന്ത്യയിൽ മതേതരത്വം നിലനിന്നത്​ കോൺഗ്രസ്​ ഇവിടെയുള്ളതുകൊണ്ടല്ല, ഹിന്ദുക്കൾ രാജ്യത്ത്​ ഭൂരിപക്ഷ മായതുകൊണ്ടാണ്​. ഹിന്ദുക്കളുടെ ഇൗ സഹിഷ്​ണുത ഇല്ലാതാക്കരുത്​, ഇത്​ താക്കീതാ​െണന്ന്​ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്​ദുല്ലക്കുട്ടി.

ബി.ജെ.പി ജനജാഗ്രത സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസി​​െൻറ മുസ്​ലിം സ്​നേഹം തട്ടിപ്പാണ്​​. ഇന്ത്യയിൽനിന്ന്​ ഏറ്റവും കൂടുതൽ ആളുകളെ പാകിസ്​താനിലേക്ക്​ നാടു​കടത്തിയത്​ കോൺഗ്രസാണ്​. സ്വാശ്രയ കോളജിനെതിരെ സമരംചെയ്​ത പിണറായി ത​​െൻറ മകളെ സ്വാശ്രയ കോളജിൽ പഠിപ്പിച്ചു. എൻ.ആർ.സി നടപ്പാക്കിയാൽ ബൂത്തിൽ ആദ്യമെത്തുന്നത്​ പിണറായിയുടെ കുടുംബമായിരിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.

ഭിന്നിച്ചുനിന്ന മുസ്​ലിം സമുദായം മോദിയും അമിത്​ഷായും മൂലം ഒന്നായി​. എന്നാൽ, സമുദായ നേതാക്കൾക്ക്​ മതബോധം കൈമോശം വന്നു. പൗരത്വ നിയമത്തിനെതിരായ സമരം പച്ചക്കള്ളമാണ്​. ഇതിനെതിരെ തെളിവ്​ ഹാജരാക്കാൻ തയാറാ​െണന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AP Abdullakutty
News Summary - ap abdullakutty
Next Story