Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ഹ​ല്ലൊ​രു​ക്കി​യ...

മ​ഹ​ല്ലൊ​രു​ക്കി​യ മം​ഗ​ല്യം; അ​ഞ്ജു​വി​​ന്​ ശ​ര​ത്ത് മി​ന്നു​ചാ​ർ​ത്തി

text_fields
bookmark_border
മ​ഹ​ല്ലൊ​രു​ക്കി​യ മം​ഗ​ല്യം; അ​ഞ്ജു​വി​​ന്​ ശ​ര​ത്ത് മി​ന്നു​ചാ​ർ​ത്തി
cancel
camera_alt?????????????????? ????????? ?????????? ???????????? ?????? ???????????????????. ????????????? ??????????????? ???????????????, ?????????????? ???????????? ???????, ????? ??????????????? ????? ?????????? ???????

കാ​യം​കു​ളം: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മാ​ന​വ​സൗ​ഹാ​ർ​ദ​ത്തി​ന് പു​ത്ത​ൻ മാ​തൃ​ക​യൊ​രു​ക്കി ചേ​രാ​വ​ള്ളി മ​സ്ജി​ദ് മു​റ്റ​ത്ത് ഒ​രു​ക്കി​യ ക​തി​ർ​മ​ണ്ഡ​പ​ത്തി​ൽ അ​ഞ്ജു​വി​​​െൻറ ക​ഴു​ത്തി​ൽ ശ​ര​ത്ത് മി​ന്നു​ചാ​ ർ​ത്തി. മ​ത​ത്തി​​​െൻറ​യും ജാ​തി​യു​ടെ​യും പേ​രി​ൽ മ​തി​ലു​ക​ൾ ഉ​യ​രു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് സം​ഘ​ടി​ പ്പി​ച്ച സൗ​ഹൃ​ദ വി​വാ​ഹ ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് പ​ള്ളി​മു​റ്റ​ത്ത് ത​ടി​ച്ചു​കൂ​ ടി​യ​ത്.

ചേ​രാ​വ​ള്ളി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​മൃ​താ​ഞ്ജ​ലി​യി​ൽ പ​രേ​ത​നാ​യ അ​ശോ​ക​​​െൻറ​യും ബി​ന ്ദു​വി​​​െൻറ​യും മ​ക​ൾ അ​ഞ്ജു​വി​​​െൻറ വി​വാ​ഹ ന​ട​ത്തി​പ്പ് ചേ​രാ​വ​ള്ളി മു​സ്​​ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി ഏ​റ്റെ​ടു​ത്ത​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. കാ​പ്പി​ൽ​കി​ഴ​ക്ക് തൊേ​ട്ട​തെ​ക്ക​ട​ത്ത് ത​റ​യി​ൽ ശ​ശി​ധ​ര​​​െൻറ​യും മി​നി​യു​ടെ​യും മ​ക​ൻ ശ​ര​ത്ത് ഇ​തി​ന് സ​മ്മ​തം മൂ​ളുേ​മ്പാ​ൾ വി​വാ​ഹ​ച്ച​ട​ങ്ങ് ച​രി​ത്ര​ത്തി​​െൻറ ഭാ​ഗ​മാ​വു​ക​യാ​ണെ​ന്ന് അ​വ​ർ സ്വ​പ്ന​ത്തി​ൽ​പോ​ലും ക​രു​തി​യി​ല്ല.

പ​ള്ളി​മു​റ്റ​ത്ത് പ​ന്ത​ൽ ഒ​രു​ക്കി​യും മ​ദ്റ​സ ഹാ​ളി​ലു​മാ​യി 3000 പേ​ർ​ക്ക്​ സ​ദ്യ വി​ള​മ്പി. വി​വ​ര​മ​റി​ഞ്ഞ്​ സം​സ്ഥാ​ന​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ സ​ന്തോ​ഷ​വേ​ള​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ്​ എ​ത്തി​യ​ത്.

‘കേ​ര​ളം ഒ​ന്നാ​ണ്; ന​മ്മ​ൾ ഒ​റ്റ​ക്കെ​ട്ടാ​ണ് എ​ന്ന് കൂ​ടു​ത​ൽ ഉ​ച്ച​ത്തി​ൽ ന​മു​ക്ക് പ​റ​യാം’ -അ​ഞ്​​ജു​വി​നും ശ​ര​ത്തി​നും വി​വാ​ഹ ആ​ശം​സ നേ​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു. മ​ത​സാ​ഹോ​ദ​ര്യ​ത്തി​​​െൻറ മ​നോ​ഹ​ര മാ​തൃ​ക​ക​ൾ കേ​ര​ളം എ​ക്കാ​ല​ത്തും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​ട്ടു​ണ്ട്. ആ ​ച​രി​ത്ര​ത്തി​ലെ പു​തി​യൊ​രേ​ടാ​ണ് ചേ​രാ​വ​ള്ളി​യി​ൽ ര​ചി​ക്ക​പ്പെ​ട്ട​ത് -മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ള്ളി​ക്ക് മു​ന്നി​ലൊ​രു​ക്കി​യ ക​തി​ർ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ശി​വ​നാ​ചാ​രി ഏ​റ്റു​മാ​നൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ചേ​രാ​വ​ള്ളി ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി നു​ജു​മു​ദ്ദീ​ൻ ആ​ലും​മൂ​ട്ടി​ൽ വ​ധു​വ​ര​ന്മാ​രെ ആ​ശീ​ർ​വ​ദി​ച്ചു. ച​ട​ങ്ങി​​​െൻറ മു​ഖ്യ​ചെ​ല​വു​ക​ൾ വ​ഹി​ച്ച പ​ട്ട​ൻ​റ​യ്യ​ത്ത് ന​സീ​റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ.​എം. ആ​രി​ഫ് എം.​പി, ജി​ല്ല ജ​ഡ്ജി പ​ഞ്ചാ​പ​കേ​ശ​ൻ, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് എം. ​ലി​ജു, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. ജ​യ​പ്ര​കാ​ശ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ആ​ർ. ഗി​രി​ജ, യ​ജ്ഞാ​ചാ​ര്യ​ൻ പ​ള്ളി​ക്ക​ൽ സു​നി​ൽ, ദ​ക്ഷി​ണ കേ​ര​ള ല​ജ്ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ ജി​ല്ല സെ​ക്ര​ട്ട​റി കെ. ​ജ​ലാ​ലു​ദ്ദീ​ൻ മൗ​ല​വി, സാ​ഹി​ത്യ​േ​പാ​ഷി​ണി എ​ഡി​റ്റ​ർ ചു​ന​ക്ക​ര ജ​നാ​ർ​ദ​ന​ൻ നാ​യ​ർ, മ​നോ​ഹ​ര​ൻ കു​മ്പ​ള​ത്ത്, ന​ഗ​ര​സ​ഭ യു.​ഡി.​എ​ഫ് പാ​ർ​ല​മ​​െൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ യു. ​മു​ഹ​മ്മ​ദ്, എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മ​​െൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ എ​സ്. കേ​ശു​നാ​ഥ്, ബി.​ജെ.​പി പാ​ർ​ല​മ​​െൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ ഡി. ​അ​ശ്വ​നി​ദേ​വ്, മു​ത്താ​ര​മ്മ​ൻ കോ​വി​ൽ മേ​ൽ​ശാ​ന്തി രം​ഗ​സ്വാ​മി, ചേ​രാ​വ​ള്ളി ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ് മ​ജീ​ദു​കു​ട്ടി, ഇ​മാം റി​യാ​സു​ദ്ദീ​ൻ ഫൈ​സി, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല സെ​ക്ര​ട്ട​റി ഡോ. ​ഒ. ബ​ഷീ​ർ, മാ​വേ​ലി​ക്ക​ര ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ അ​ൻ​സാ​രി പാ​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalappuzhaanju weds sharathMahal wedding
News Summary - Anju tie knot Sharath in Masjid-Kerala News
Next Story