Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീ​​ത്വ​​ത്തെ...

സ്ത്രീ​​ത്വ​​ത്തെ അ​​പ​​മാ​​നി​​ക്കൽ: വി​ജ​യ​രാ​ഘ​വ​നെ​തി​രാ​യ പ​രാ​തി മീ​ണ ഒ​തു​ക്കി​​യെ​ന്ന്​

text_fields
bookmark_border
vijayaraghavan-and-ramya
cancel
തൃ​​ശൂ​​ര്‍: ആ​​ല​​ത്തൂ​​ര്‍ യു.​​ഡി.​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ര​​മ്യ ഹ​​രി​​ദാ​​സി​​നെ എ​​ല്‍.​​ഡി.​​എ​​ഫ് ക​ ​ണ്‍വീ​​ന​​ര്‍ എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​​ൻ അ​​ധി​​ക്ഷേ​​പി​​ച്ചെ​​ന്ന പ​​രാ​​തി മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​ ​പ്പ് ഓ​​ഫി​​സ​​ര്‍ ടി​​ക്കാ​​റാം മീ​​ണ ഒ​​തു​​ക്കി​​യെ​​ന്ന്​ അ​​നി​​ൽ അ​​ക്ക​​ര എം.​​എ​​ൽ.​​എ ഡി.​​ജി.​​പി ​​ക്ക് പ​​രാ​​തി ന​​ല്‍കി. ര​​മ്യ ഹ​​രി​​ദാ​​സി​​െൻറ പ​​രാ​​തി പൊ​​ലീ​​സി​​ന് കൈ​​മാ​​റി​​യി​​ല്ലെ​​ന്നാ​​ണ്​ അ​​നി​​ല്‍ അ​​ക്ക​​ര​​യു​​ടെ പ​​രാ​​തി.

വി​​ജ​​യ​​രാ​​ഘ​​വ​​െൻറ പ്ര​​സ്താ​​വ​​ന​​ക്കെ​​തി​​രെ ര​​മ്യ ഹ​​രി​​ദാ​​സ് ഏ​​പ്രി​​ല്‍ ര​​ണ്ടി​​ന് മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫി​​സ​​ര്‍ക്ക് പ​​രാ​​തി ന​​ല്‍കി​​യി​​രു​​ന്നു. സ്ത്രീ​​ത്വ​​ത്തെ അ​​പ​​മാ​​നി​​ക്കു​​ന്ന പ​​രാ​​മ​​ര്‍ശ​​മാ​​ണ് ന​​ട​​ത്തി​​യ​​തെ​​ന്ന് പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ക​​ണ്ടെ​​ത്തു​​ക​​യും ചെ​​യ്തു. പെ​​രു​​മാ​​റ്റ​​ച്ച​​ട്ട​​ത്തി​​െൻറ​​യും ജ​​ന​​പ്രാ​​തി​​നി​​ധ്യ നി​​യ​​മ​​ത്തി​​െൻറ​​യും ലം​​ഘ​​ന​​മാ​​ണി​​തെ​​ന്ന്​ ക​​ണ്ടെ​​ത്തി​​യെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫി​​സ​​ർ എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​നെ താ​​ക്കീ​​ത് ചെ​​യ്തു. ആ​​വ​​ര്‍ത്തി​​ച്ചാ​​ല്‍ കൂ​​ടു​​ത​​ല്‍ ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പും ന​​ല്‍കി അ​​വ​​സാ​​നി​​പ്പി​​ച്ച​​തി​​നെ​​തി​​രെ​​യാ​​ണ് അ​​നി​​ൽ അ​​ക്ക​​ര​​യു​​ടെ പു​​തി​​യ പ​​രാ​​തി.

ര​​മ്യ ഹ​​രി​​ദാ​​സി​​നെ​​തി​​രെ അ​​ധ്യാ​​പി​​ക ദീ​​പ നി​​ശാ​​ന്ത് ഫേ​​സ്ബു​​ക് പോ​​സ്​​​റ്റി​​ട്ട​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​തി​​യി​​ല്‍ അ​​നി​​ല്‍ അ​​ക്ക​​ര​​യു​​ടെ മൊ​​ഴി പൊ​​ലീ​​സ് രേ​​ഖ​​പ്പെ​​ടു​​ത്തി. ര​​മ്യ പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ളി​​ൽ പാ​​ട്ട്​ പാ​​ടു​​ന്ന​​തി​​നെ ദീ​​പ കു​​റി​​പ്പി​​ൽ വി​​മ​​ർ​​ശി​​ച്ച​​ത്​ ജാ​​തി​​യ​​മാ​​യ അ​​ധി​​ക്ഷേ​​പ​​മാ​​ണെ​​ന്നാ​​ണ്​ അ​​നി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി. തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​​ന്​ ന​​ല്‍കി​​യ പ​​രാ​​തി പൊ​​ലീ​​സി​​ന്​ കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു. തൃ​​ശൂ​​ർ വെ​​സ്​​​റ്റ്​ സ്‌​​റ്റേ​​ഷ​​നി​​ലെ​​ത്തി​​യാ​​ണ് മൊ​​ഴി ന​​ല്‍കി​​യ​​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsAnil Akkaramalayalam newsA Vijaya Raghavan
News Summary - anil akkara- kerala news
Next Story