രോഗശയ്യയിലും സ്വപ്നങ്ങൾ നെയ്തെടുക്കുകയാണ് അനീഷ്
text_fieldsമുണ്ടൂർ: അപൂർവ രോഗം വന്ന് തളര്‍ന്നുപോയ ശരീരത്തില്‍ പതറാത്ത മനസ്സാണ് അനീഷിേൻറത്. മുണ്ടൂർ കയറംകോടം സ്വദേശിയായ ഈ യുവാവ്, ചലനമില്ലാത്ത കാലുകളാണെങ്കിലും പേപ്പര്‍ പേന നിർമാണത്തിലൂടെ തന്നാല്‍ ആവുംവിധം ജീവിതം കൈയെത്തി പിടിക്കുകയാണ്.
മാഗസിന് പേപ്പര്‍ പേനകള്‍ക്ക് ആറുരൂപയും ക്രാഫ്റ്റ് പേപ്പര്‍ പേനകള്‍ പേനകള്‍ക്ക് എട്ടുരൂപയുമാണ് വില. പ്ലാസ്റ്റിക് നിരോധനം വന്നതോടെ തെൻറ പേപ്പര്‍ പേന നിര്‍മാണം കുടുംബത്തിന് താങ്ങാവും എന്ന പ്രതീക്ഷയിലാണ്. ലോക്ഡൗണിൽ പേനകൾ ഓർഡർ പിടിക്കാനും എത്തിക്കാനും വളരെ ബുദ്ധിമുട്ടുണ്ട്. എല്ലുകള്‍ക്കുള്ളിലെ മജ്ജ നശിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് ഈ യുവാവിന്.
ബി.കോം ബിരുദധാരിയായ അനീഷിന് 2009ലായിരുന്നു രോഗത്തിന് തുടക്കം. ചികിത്സ തേടിയെങ്കിലും ശമനമുണ്ടായില്ല. ഭാര്യയും ഒരുകുഞ്ഞുമകളും അടങ്ങുന്നതാണ് കുടുംബം.
സര്‍ക്കാര്‍ നല്കുന്ന പെന്ഷന് അല്ലാതെ ഒരു വരുമാനവും വേറെ ഇല്ല. ഉപജീവന മാര്‍ഗം എന്നനിലയിലാണ് കടലാസ് പേന നിർമാണം.
ഓരോ പേനയിലും പഴം, പച്ചക്കറി, മരം ഇവയിലൊന്നിെൻറ വിത്തുകള്‍ കൂടിയുണ്ടാകും. ഉപയോഗശേഷം വലിച്ചെറിഞ്ഞാല്‍ പോലും അവ മുളച്ച് പ്രകൃതിയെ ഹരിതാഭമാക്കും. ജന്മദിന ആശംസകള്‍, വിവാഹ ആശംസകള്‍, കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പേരുകള്‍, സമ്മേളനങ്ങളുടെ പേരുകള്‍ ഇവയൊക്കെ സ്റ്റിക്കര്‍ ആയി ഒട്ടിച്ച പേനകളും ഉണ്ടാക്കി വില്‍ക്കുന്നുണ്ട്.
പേപ്പര്‍ പേനകള്‍ നേരിട്ടോ കൊറിയര്‍ ആയോ വാങ്ങാം. ഫോൺ: 8606 841 777.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.