You are here

ആനത്താര പദ്ധതി: ഭൂമി വിട്ടുകൊടുത്തവര്‍ക്ക്​ നഷ്​ടപരിഹാരം ഉടന്‍

  • മേ​ഖ​ല​യി​ലെ 286 ക​ര്‍ഷ​ക​ര്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കാ​നു​ള്ള ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ഉ​ട​ന്‍ ല​ഭ്യ​മാ​ക്കും

09:38 AM
15/07/2020
Anathara-Project
മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​റ​ള​ത്ത് ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗം

ഇ​രി​ട്ടി: കൊ​ട്ടി​യൂ​രി​ല്‍ ആ​ന​ത്താ​ര പ​ദ്ധ​തി​ക്ക് ഭൂ​മി വി​ട്ടു കൊ​ടു​ത്ത കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക വേ​ഗ​ത്തി​ല്‍  ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ റ​വ​ന്യൂ വ​കു​പ്പു​മാ​യി ചേ​ര്‍ന്ന്​ വേ​ഗ​ത്തി​ലാ​ക്കാ​ന്‍  ആ​റ​ള​ത്ത് ചേ​ര്‍ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വ​നം​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും യോ​ഗ​ത്തി​ല്‍ ധാ​ര​ണ. 
മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ണ്ണി ജോ​സ​ഫ് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ര്‍ ഡി.​എ​ഫ്.​ഒ ഓ​ഫി​സി​ല്‍ ന​ട​ത്തി​യ ഉ​പ​രോ​ധ​ത്തി‍​െൻറ ഭാ​ഗ​മാ​യാ​ണ്  ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍ന്ന​ത്. 

ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ വ​നം ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ കെ.  ​കാ​ര്‍ത്തി​കേ​യ‍​െൻറ​യും  സ​ണ്ണി ജോ​സ​ഫ് എം.​എ​ല്‍.​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്. ആ​ന​ത്താ​ര  പ​ദ്ധ​തി​ക്കാ​യി കൂ​ടു​ത​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.  

22 കോ​ടി രൂ​പ ചെ​ല​വി​ല്‍ ആ​റ​ളം വ​നാ​തി​ര്‍ത്തി​യി​ല്‍  നി​ര്‍മി​ക്കു​ന്ന ആ​ന​മ​തി​ലി‍​െൻറ നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് പ​ട്ടി​ക​ജാ​തി -പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പു​മാ​യി ചേ​ര്‍ന്ന് വ​നം​വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തും. വ​ന്യ​മൃ​ഗ ശ​ല്യം മൂ​ലം കാ​ര്‍ഷി​ക വി​ള​ക​ള്‍ ന​ഷ്​​ട​പ്പെ​ട്ട മേ​ഖ​ല​യി​ലെ 286 ക​ര്‍ഷ​ക​ര്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കാ​നു​ള്ള ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ഉ​ട​ന്‍ ല​ഭ്യ​മാ​ക്കും.

 കൊ​ട്ടി​യൂ​ര്‍,  ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ  വാ​ച്ച​ര്‍മാ​രെ നി​യ​മി​ക്കു​ന്ന​തി​നും അ​വ​ര്‍ക്കു​ള്ള  ശ​മ്പ​ളം മു​ട​ങ്ങാ​തെ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കും. മു​ഴ​ക്കു​ന്നി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​നോ​ദി‍​െൻറ  കു​ടും​ബ​ത്തി​ന് വ​നം​വ​കു​പ്പ് ന​ല്‍കാ​മെ​ന്നേ​റ്റ 10 ല​ക്ഷം രൂ​പ ഉ​ട​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. 

വ​നം വ​കു​പ്പി‍​െൻറ റാ​പ്പി​ഡ് ​െറ​സ്‌​പോ​ണ്‍സ് ടീ​മി​ന് പു​തി​യ വാ​ഹ​നം വാ​ങ്ങു​ന്ന​തി​ന് എം.​എ​ല്‍.​എ ഫ​ണ്ട് ല​ഭ്യ​മാ​ക്കു​മെ​ന്ന്  സ​ണ്ണി ജോ​സ​ഫ് എം.​എ​ല്‍.​എ യോ​ഗ​ത്തെ അ​റി​യി​ച്ചു. ആ​റ​ള​ത്ത് ആ​ന​മ​തി​ല്‍ പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍  അ​യ്യ​ന്‍കു​ന്ന് ഉ​ള്‍പ്പെ​ടെ സ​മീ​പ മേ​ഖ​ല​ക​ളി​ല്‍ വ​ര്‍ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നും ഇ​തോ​ടൊ​പ്പം ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക്കും. 

യോ​ഗ​ത്തി​ല്‍ എം.​എ​ല്‍.​എ​ക്കും സി.​സി.​എ​ഫി​നും പു​റ​മെ ഡി.​എ​ഫ്.​ഒ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ.​സി.​എ​ഫ് വി. ​രാ​ജ​ന്‍, മേ​ഖ​ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷി​ജി ന​ടു​പ്പ​റ​മ്പി​ല്‍, ഷീ​ജ ​െസ​ബാ​സ്​​റ്റ്യ​ന്‍, ഇ​ന്ദി​ര ശ്രീ​ധ​ര​ന്‍, ബാ​ബു​ജോ​സ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ. ​വേ​ലാ​യു​ധ​ന്‍, സ്​​റ്റാ​നി എ​ട​ത്താ​ഴെ, റോ​യി ന​മ്പു​ടാ​കം,  ആ​റ​ളം വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ സ​ജ്​​ന, കൊ​ട്ടി​യൂ​ര്‍ റേ​ഞ്ച​ര്‍ ബി​നു, അ​ര​വി​ന്ദ​ന്‍ അ​ക്കാ​നി​ശ്ശേ​രി, മ​റ്റ് വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍  എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Loading...
COMMENTS