
ആനക്കയം ജലവൈദ്യുതി പദ്ധതി പുനഃപരിശോധിക്കണം –പരിഷത്ത്
text_fieldsതൃശൂർ: 2006ൽ നിലവിൽവന്ന വനാവകാശ നിയമപ്രകാരം വനാശ്രിത ആദിവാസി സമൂഹമായ കാടർ വിഭാഗത്തിന് ലഭ്യമാകേണ്ട ഉപജീവനാവകാശങ്ങൾ അംഗീകരിച്ച് മാത്രമേ ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കാവൂ എന്നും അതുവരെ പദ്ധതി പ്രവര്‍ത്തനം നിർത്തിവെക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
അടുത്ത കാലത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലും വളരെയധികം ഉണ്ടായിട്ടുള്ള പ്രദേശമാണ് പദ്ധതിയുടെ ഭാഗമായി തുരങ്കം നിർമിക്കാൻ നിർദേശിച്ചിട്ടുള്ള മേഖല. എന്നാൽ, പദ്ധതിക്കായി 1986ൽ തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിലും ഇതുവരെ നടത്തിയ സാമൂഹിക-പാരിസ്ഥിതികാഘാത പഠനങ്ങളിലും നിലവിലെ സാമൂഹിക-പാരിസ്ഥിതികാവസ്ഥയും നൂതന ശാസ്ത്രസാങ്കേതിക അറിവുകളും കണക്കിലെടുത്തിട്ടില്ല.
നിലവിൽ തയാറാക്കിയ ദുരന്ത സാധ്യത മാപ്പുകൾ പരിഗണിച്ച് പ്രദേശത്തിെൻറ അപകടസാധ്യത സൂക്ഷ്മതലത്തിൽ വിലയിരുത്തി വനം നഷ്ടപ്പെടുത്താതെ തന്നെ പദ്ധതി നടപ്പാക്കാനുള്ള സാധ്യത പരിഗണിക്കണം. ഇതുവരെ നടന്ന നിർമാണ പ്രവർത്തനങ്ങൾ ചേർന്നുണ്ടായ സഞ്ചിത പാരിസ്ഥിതികാഘാതം കൂടി കണക്കിലെടുക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
