Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൂറിസം തൊഴിലാളികൾക്ക്​...

ടൂറിസം തൊഴിലാളികൾക്ക്​ 10,000 രൂപ പലിശരഹിത വായ്പ

text_fields
bookmark_border
ടൂറിസം തൊഴിലാളികൾക്ക്​ 10,000 രൂപ പലിശരഹിത വായ്പ
cancel

തിരുവനന്തപുരം: കോവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സംരക്ഷിക്കാൻ വായ്പ പദ്ധതി. മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപ വരെ പലിശ-ഈട് രഹിത വായ്പ നല്‍കും.

തുടക്കത്തില്‍ 10 കോടി രൂപ റിവോൾവിങ്​ ഫണ്ടായി അനുവദിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.ഏതെങ്കിലും അംഗീകൃത സംഘടനയിലെ അംഗമായ, ടൂറിസവുമായി ബന്ധപ്പെട്ട വിവിധ തൊഴില്‍ ചെയ്യുന്നവര്‍ക്കും രജിസ്​റ്റര്‍ ചെയ്ത യൂനിറ്റുകള്‍ക്കും വായ്പക്കായി അപേക്ഷിക്കാം.

സംസ്ഥാന ടൂറിസം വകുപ്പ്, ടൂറിസം മന്ത്രാലയം, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി, മറ്റേതെങ്കിലും അംഗീകൃത ടൂറിസം സംഘടന എന്നിവയില്‍ അംഗത്വമുള്ളതും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ടൂര്‍ ഓപറേറ്റര്‍, ട്രാവല്‍ ഏജന്‍സി, ടൂറിസ്​റ്റ്​ ടാക്സി, ടൂറിസ്​റ്റ്​ ബസ്, ശിക്കാര വള്ളം, ഹൗസ് ബോട്ട്, ഹോട്ടല്‍, റിസോര്‍ട്ട്, റെസ്​റ്റോറൻറ്​,

ആയുര്‍വേദ സെൻറര്‍, ഹോംസ്​റ്റേ, സര്‍വിസ്ഡ് വില്ല, അമ്യൂസ്മെൻറ്​ പാര്‍ക്ക്, ഫാം ടൂറിസം, സാഹസിക ടൂറിസം മേഖലകളിലെ ജീവനക്കാര്‍, ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സൂക്ഷ്മ സംരഭങ്ങള്‍, കലാ സംഘങ്ങള്‍, ആയോധന കലാസംഘങ്ങള്‍, കരകൗശല വിദഗ്ധ സംഘങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന വ്യക്തികള്‍, കേരള ടൂറിസം/ഇന്ത്യ ടൂറിസം ലൈസന്‍സുള്ള ടൂര്‍ ഗൈഡുകള്‍ എന്നിവരായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍. ടൂറിസം വകുപ്പ് പ്രത്യേകമായി സജ്ജമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism worker
News Summary - An interest free loan of Rs 10,000 for tourism workers
Next Story