You are here

കാറിലിടിച്ച ആംബുലൻസ്​ തടഞ്ഞു;  ചികിത്സ വൈകി രോഗി മരിച്ചു

  • പു​ല​ര്‍ച്ച ര​ണ്ടോ​ടെ ആലപ്പുഴ തോ​ട്ട​പ്പ​ള്ളി​യി​ലാ​ണ്​ സം​ഭ​വം

22:54 PM
16/05/2018
ഉ​മൈ​ബാ​ൻ ബീ​വി​

അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍സ് വ​ഴി​യി​ല്‍ ത​ട​ഞ്ഞി​ട്ട​തി​നാ​ല്‍ ചി​കി​ത്സ വൈ​കി രോ​ഗി മ​രി​ച്ചു. താ​മ​ര​ക്കു​ളം മേ​ക്കും​മു​റി പാ​റ​യി​ൽ പു​ത്ത​ൻ​വീ​ട് പ​രേ​ത​നാ​യ പ​രീ​ത് റാ​വു​ത്ത​റു​ടെ ഭാ​ര്യ ഉ​മൈ​ബാ​ൻ ബീ​വി​യാ​ണ്​ (75) മ​രി​ച്ച​ത്. ഹൃ​ദ്രോ​ഗ​ത്തെ​ത്തു​ട​ര്‍ന്ന് മാ​വേ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഉ​മൈ​ബാ​ൻ ബീ​വി​യെ ആം​ബു​ല​ന്‍സി​ല്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​െ​ട പു​ല​ര്‍ച്ച ര​ണ്ടോ​ടെ തോ​ട്ട​പ്പ​ള്ളി​യി​ലാ​ണ്​ സം​ഭ​വം.  

അ​ത്യാ​സ​ന്ന​നി​ല​യി​ലാ​യ രോ​ഗി​യെ എ​ത്ര​യും​വേ​ഗം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​നു​ള്ള ആം​ബു​ല​ന്‍സി​​​െൻറ ശ്ര​മ​ത്തി​നി​െ​ട മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ടു. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ആം​ബു​ല​ന്‍സ് വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​െ​ട കാ​റി​​െൻറ പി​ന്‍ഭാ​ഗ​ത്ത്​ ഇ​ടി​ച്ചു. തു​ട​ര്‍ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ആം​ബു​ല​ന്‍സ് ത​ട​ഞ്ഞി​ട്ടു. ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം മ​റ്റൊ​രു ആം​ബു​ല​ൻ​സി​ലാ​ണ് ഉ​മൈ​ബാ​ൻ ബീ​വി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും മ​രി​ച്ചു. ചി​കി​ത്സ കി​ട്ടാ​ന്‍ വൈ​കി​യ​താ​ണ് രോ​ഗി മ​രി​ക്കാ​നി​ട​യാ​യ​തെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. 

അ​പ​ക​ട​ത്തി​നു​ശേ​ഷം അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് ആം​ബു​ല​ന്‍സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും കാ​ര്‍ വി​ട്ടു​കൊ​ടു​ത്തു. യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ഉ​മൈ​ബാ​ൻ ബീ​വി​യു​ടെ ബ​ന്ധു​ക്ക​ളും പ​രാ​തി ന​ല്‍കും. മ​ക്ക​ൾ: ഷാ​ജ​ഹാ​ൻ, ലൈ​ല, ജ​മീ​ല, സ​ലീം. മ​രു​മ​ക്ക​ൾ: ലൈ​ല, റ​ഹീം, ഷാ​ജി, റ​ജി​ല.

Loading...
COMMENTS