You are here

കുട്ടനാട്ടിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ അവധി

  • കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ്​ പ്രവർത്തിക്കുന്ന സ്​കൂളുകൾക്ക്​ അവധി

20:04 PM
23/07/2018
students

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ അംഗൻവാടികളും പ്രഫഷണൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്​ടർ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. മറ്റ്​ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പ്​ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്.

കോട്ടയത്ത്​ പരുത്തുംപാറ എൽ.പി സ്​കൂൾ, മൂലേടം അമൃത ഹൈസ്​കൂൾ എന്നിവയൊഴികെ ദുരിതാശ്വാസ ക്യാമ്പ്​ പ്രവർത്തിക്കുന്ന എല്ലാ സ്​കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്​.
 

Loading...
COMMENTS