Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്ട്രീയ കൊലപാതകം...

രാഷ്ട്രീയ കൊലപാതകം സി.പി.എം അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ല -ആൻറണി

text_fields
bookmark_border
antony
cancel

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെയെന്ന്​ കോൺഗ്രസ് നേ താവ്​ എ.കെ ആൻറണി. ആക്രമണ കാരണം സി.പി.എമ്മി​​െൻറ തെരഞ്ഞെടുപ്പ് പരാജയഭീതിയാണ്​. ഇതിലൂടെ കോൺഗ്രസി​​െൻറ മനോവീര്യം തകർക്കാനാകില്ല. ആക്രമ രാഷ്​ട്രീയത്തിന്​ മറുപടി നൽകേണ്ടത് ജനങ്ങളാണ്​. സി.പി.എമ്മിനെ ജനം പരാജയപ്പെടുത്തണമെന്നും ആൻറണി ആവശ്യപ്പെട്ടു.

കോടിയേരിയുടേത്​ കേട്ട് തഴമ്പിച്ച മറുപടിയാണ്​. അത്​ സംസ്ഥാനത്ത് വിലപ്പോകില്ല. കേരള ജനത അത്​ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അക്രമ രാഷ്ട്രീയം തടയാൻ രംഗത്തിറങ്ങണം. നിലവിൽ മുഖ്യമന്ത്രി അനങ്ങുന്നില്ല. കൊലപാതകം കണ്ണിൽ ചോരയില്ലാത്തവരുടെ ആസൂത്രിത നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു​.

പുൽവാമ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തോടൊപ്പം നിൽക്കുമെന്ന്​ ആൻറണി അറിയിച്ചു. ഇന്ത്യൻ സൈന്യത്തി​​െൻറ മനോവീര്യം കെടുത്താനാകില്ല. ഇന്ത്യൻ മണ്ണിൽ നിന്നും ഭീകരത തുടച്ചു നീക്കം വരെ പോരാടുമെന്നും അദ്ദേഹം വ്യക്​തമാക്കി.

പുൽവാമയിൽ പ്രധാനമന്ത്രിയും അമിത് ഷായും രാഷ്ട്രീയം പറയുന്നു. നഷ്ടപെട്ട സൈനികരുടെ ചോരയേക്കാൾ ബി.ജെ.പിക്ക് പ്രധാനം രാഷ്ട്രീയമാണെന്നും ആൻറണി ആരോപിച്ചു. എങ്ങിനെ പ്രതികരിക്കണം എന്ന് സൈന്യം തീരുമാനിക്കണമെന്നും അതിനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonyyouth Congress Workers Murder
News Summary - ak antony against cpm-kerala news
Next Story