You are here

എയർ ഇന്ത്യ എക്​സ്​പ്രസ്​ യു.എ.ഇ സർവിസിന്​ കൊള്ളനിരക്ക്​

07:31 AM
12/07/2020
air-india-express

കോഴിക്കോട്​: പ്രവാസികളുടെ നിസ്സഹായത ചൂഷണം ചെയ്​ത് വ​േന്ദഭാരതി​​​​െൻറ മറവിൽ എയർ ഇന്ത്യ എക്​സ്​പ്രസി​​​​െൻറ യു.എ.ഇ  സർവിസുകൾ. കോവിഡ്​ കാലത്തെ അടച്ചുപൂട്ടലിനുശേഷം യു.എ.ഇയിലേക്ക്​ ജൂലൈ 12 മുതൽ വിമാന സർവിസ്​  ആരംഭിക്കുകയാണെന്ന്​ അറിയിച്ച എയർ ഇന്ത്യ എക്​സ്​പ്രസ്​ ഈ സർവിസുകൾക്ക്​ കൊള്ളനിരക്കാണ്​ ഇൗടാക്കുന്നത്​. 

വന്ദേഭാരത്​ എന്നുതന്നെ പേരിട്ട്​ നടത്തുന്ന സർവിസുകളിൽ 28,000 മുതൽ 32,000 രൂപ വരെയാണ്​ ദുബൈയിലേക്കുള്ള ടിക്കറ്റ്​ നിരക്ക്​. കോവിഡിന്​ തൊട്ടുമുമ്പുവരെ 8,000 രൂപ മുതൽ 16,000 രൂപ വരെയായിരുന്ന നിരക്കാണ്​ കുത്തനെ കൂട്ടിയത്​. കോവിഡിനിടെ പെ​ട്ടെന്ന്​ നാട്ടിലേക്ക്​ തിരിച്ചവരും കോവിഡിന്​ തൊട്ടുമുമ്പ്​ നാട്ടിലെത്തി മടങ്ങാൻ  കഴിയാത്തവരുമായ നിരവധിയാളുകൾ യാത്രക്ക്​ തയാറായി നിൽക്കുന്നുണ്ട്​. 

ജോലിയും ബിസിനസുകളും  ഉപേക്ഷിക്കാൻ പറ്റാത്തതിനാൽ കഴുത്തറപ്പൻ നിരക്ക്​ നൽകിയാണെങ്കിലും  മടങ്ങിപ്പോകാൻ നിർബന്ധിതരായവർ. എന്നാൽ, ബുക്കിങ്​ കുറഞ്ഞതോടെ ടിക്കറ്റ്​ നിരക്ക്​ കുറക്കാൻ കമ്പനി  നിർബന്ധിതരായി. എന്നിട്ടും 20,000 രൂപവരെയാണ്​ ടിക്കറ്റ്​​.  എന്നാൽ, നേരത്തെ കൂടിയ തുകക്ക്​ ബുക്ക്​ ചെയ്​തവർ അതുതന്നെ നൽകണം. ബുക്കിങ്​ റദ്ദാക്കി മാറ്റി ബുക്ക്​ ചെയ്​താലും പണം നഷ്​ട​പ്പെടും.

ഞായറാഴ്​ച മുതൽ കേരളത്തിൽനിന്ന്​ 52  സർവിസുകളാണ്​ ഷെഡ്യൂൾ ചെയ്​തിട്ടുള്ളത്​. കൊച്ചിയിൽ നിന്ന്​ 21, കോഴിക്കോട്​ 15, തിരുവനന്തപുരം ഒമ്പത്​, കണ്ണൂർ ഏഴ്​ എന്നിങ്ങനെയാണ്​ സർവിസുകളുടെ എണ്ണം. ​

അതിനിടെ, എമിറേറ്റ്​സും ഫ്ലൈ ദുബൈയും കുറഞ്ഞ നിരക്കിൽ സർവിസ്​ പ്രഖ്യാപിച്ചതോടെ എയർ ഇന്ത്യ വെട്ടിലായിരിക്കുകയാണ്​. ഭക്ഷണമുൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകുന്ന എമിറേറ്റ്​സ്​ 14,500 രൂപയാണ്​ ഈടാക്കുന്നത്​. 

ഫ്ലൈ ദുബൈയുടേതും സമാനനിരക്കാണ്​. ​ ​ എയർ അറേബ്യയും യു.എ.ഇ സർവിസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതോടെ എയർ ഇന്ത്യയിലെ ബുക്കിങ്​ കുത്തനെ ഇടിഞ്ഞതായി  അൽഹിന്ദ്​ ട്രാവൽ ഏജൻസി മാനേജർ ടി. മുഹമ്മദ്​ ഹാരിസ്​ പറഞ്ഞു.

Loading...
COMMENTS