Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃഷി ശാസ്ത്രജ്​ഞന്‍...

കൃഷി ശാസ്ത്രജ്​ഞന്‍ അഹമ്മദ്​ ബാവപ്പ അന്തരിച്ചു

text_fields
bookmark_border
ahammed-bavappa
cancel

ആ​ന​ക്ക​ര (പാ​ല​ക്കാ​ട്): പ്ര​ശ​സ്​​ത കൃ​ഷി ശാ​സ്ത്ര​ജ്​​ഞ​നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കു​മ​ര​ന​ല്ലൂ​ർ ക​പ്പൂ​ർ മാ​രാ​യം​കു​ന്ന് കാ​രൂ​ത്ത് വ​ട​ക്കേ​ക്ക​ര ഡോ. ​കെ.​വി. അ​ഹ​മ്മ​ദ് ബാ​വ​പ്പ (90) അന്തരിച്ചു. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ എ​ട​പ്പാ​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

തോ​ട്ട​വി​ള ഗ​വേ​ഷ​ണ​ത്തി​ല്‍ ക​ഴി​വ്​ തെ​ളി​യി​ച്ച കൃഷി ശാസ്​​ത്രജ്​ഞനായ​ അദ്ദേഹം ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ഫു​ഡ് ആ​ൻ​ഡ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​ഫ്.​എ.​ഒ) ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ശ്രീ​ല​ങ്ക​യി​ലെ എ​ഫ്.​എ.​ഒ സ്പൈ​സ​സ് എ​ക്സ്പെ​ർ​ട്ടാ​യും വി​യ​റ്റ്നാ​മി​ൽ എ​ഫ്.​എ.​ഒ പ്രോ​ജ​ക്ടി​​െൻറ മു​ഖ്യ സാ​ങ്കേ​തി​ക ഉ​പ​ദേ​ഷ്​​ടാ​വാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

1930ൽ ​പാ​ല​ക്കാ​ട് കു​മ​ര​ന​ല്ലൂ​രി​ലാ​യി​രു​ന്നു ജ​ന​നം. ഒ​ന്നാം​റാ​ങ്കോ​ടെ ബി​രു​ദ​ം നേടിയ ബാവപ്പ എം.​എ​സ്.​സി​യും പി.​എ​ച്ച്.​ഡി​യും കരസ്​ഥമാക്കി. ദ​ക്ഷി​ണ ക​ന്ന​ട​ വി​റ്റ​ൽ ക​മു​ക്​ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു. 185 ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും അ​ഞ്ച്​ പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചു.

ക​പ്പൂ​ർ ദാ​റു​ൽ ഉ​ലൂം ഇ​സ്​​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സ​െൻറ​ർ സ്ഥാ​പ​ക പ്ര​സി​ഡ​ൻറ്​, രാ​മ​നാ​ട്ടു​ക​ര​ സാ​ഫി സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​ എന്നീ സ്​ഥാനങ്ങളും വഹിച്ചു. ഭാ​ര്യ: ന​ഫീ​സ അ​ത്താ​ണി​ക്ക​ല്‍. മ​ക്ക​ൾ: ജ​മാ​ലു​ദ്ദീ​ൻ ‍(ഷാ​ര്‍ജ), ഫാ​ത്തി​മ സു​ഹ​റ, സെ​യ്ദ്​ അ​ഹ​മ്മ​ദ്, ഷം​സു​ദ്ദീ​ന്‍ (ഒ​മാ​ന്‍), മു​ഹ​മ്മ​ദ്​ സ്വാ​ലി​ഹ് (ദു​ബൈ), സു​ബൈ​ദ (സിം​ഗ​പ്പൂ​ര്‍). മ​രു​മ​ക്ക​ള്‍: ഷാ​ജി​ത, ബ​ഷീ​ര്‍, ജ​മീ​ല, ഫ​സീ​ല, ഷെ​മി സ്വാ​ലി​ഹ്, സാ​ഹി​ർ സി​ദ്ദീ​ഖ്. ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ മാ​രാ​യം​കു​ന്ന് പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAhammed BavappaAgricultural Scientist
News Summary - Agricultural Scientist Ahammed Bavappa dead -Kerala News
Next Story