അടിമാലിയിൽ തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ് സ്ത്രീകൾ മരിച്ചു
text_fieldsരാജകുമാരി: ജീപ്പ് മറിഞ്ഞ് രണ്ട് തൊഴിലാളി സ്ത്രീകൾ മരിച്ചു. സൂര്യനെല്ലി നടുപ്പരട്ട് സ്വദേശികളായ കാർത്തിക (30), അ മല (50) എന്നിവരാണ് മരിച്ചത്. സൂര്യനെല്ലിയിൽനിന്നും മുട്ടുകാട്ടിലെ ഏലത്തോട്ടത്തിൽ തൊഴിലാളികളെ ജോലിക്ക് െകാ ണ്ടുവന്ന ജീപ്പാണ് മുട്ടുകാട് യാക്കോബായ പള്ളിക്ക് സമീപം മറിഞ്ഞത്. പരിക്കേറ്റ മറ്റ് തൊഴിലാളികളുമായി തമിഴ്നാട് തേനി മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസ് തേനി ടൗണിൽ െവച്ച് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനും മരിച്ചു. അല്ലിനഗരം സ്വദേശി തങ്കരാജനാണ് (65) മരിച്ചത്. ഞായറാഴ്ച രാവിലെ എേട്ടാടെയാണ് മുട്ടുകാട് വെള്ളരിപ്പിള്ളിൽ എസ്റ്റേറ്റിന് സമീപത്തെ കൊടുംവളവിൽ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉൾപ്പെടെ 15 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. നിയന്ത്രണം നഷ്ടമായ വാഹനം വഴിയുടെ ഇടതുവശത്തെ മൺതിട്ടയിൽ ഇടിച്ചു നിർത്താൻ ഡ്രൈവർ ഉദയകുമാർ ശ്രമിച്ചുവെങ്കിലും വാഹനം കൊടുംവളവിൽ പല തവണ മലക്കം മറിഞ്ഞ് കൊക്കയിൽ പതിക്കുകയായിരുന്നു. ജീപ്പ് മറിയുന്നതിനിടെ ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീണതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ പൂർണമായും തകർന്ന വാഹനത്തിെൻറ അടിയിൽ നിന്നാണ് മറ്റ് തൊഴിലാളികളെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. കാർത്തിക സംഭവസ്ഥലത്തും അമല അടിമാലി താലൂക്കാശുപത്രിയിൽ െവച്ചുമാണ് മരിച്ചത്.
സൂര്യനെല്ലി സ്വദേശികളായ വനസുന്ദരി (27), കല പെരുമാൾ (39), ഡ്രൈവർ ഉദയകുമാർ (37) എന്നിവരെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വനസുന്ദരി, കല പെരുമാൾ എന്നിവരെ പിന്നീട് തേനി ആശുപത്രിയിലേക്ക് മാറ്റി. ജീപ്പിൽ ഉണ്ടായിരുന്ന മുരുകേശ്വരി (29), ഇസക്കി (50), ശുഭലക്ഷ്മി (59), ദീപലക്ഷ്മി (24), വനജ (60), റോജ (57), രാജേശ്വരി (45), സുഭദ്ര (31), പൊൻമണി (41), പഞ്ചകം (58) എന്നിവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പിന്നീട് തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.സുരേഷാണ് കാർത്തികയുടെ ഭർത്താവ്. ഒന്നര വയസ്സുകാരി സംഗീത ഏക മകൾ. ചിന്നക്കനാൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗമായിരുന്നു അമല. ഭർത്താവ് തമിഴ് സെൽവൻ. മക്കൾ: സതീഷ്, വിജയ്. മരുമക്കൾ: കീർത്തി, ദിവ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
