Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരീക്ഷണത്തിലുള്ള...

നിരീക്ഷണത്തിലുള്ള വിദ്യാർഥിനിയുടെ വീടിന് നേരെ ആക്രമണം; കർശന നടപടിയെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
നിരീക്ഷണത്തിലുള്ള വിദ്യാർഥിനിയുടെ വീടിന് നേരെ ആക്രമണം; കർശന നടപടിയെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പത്തനംതിട്ട തണ്ണിത്തോട്​ കോവിഡ്​ നിരീക്ഷണത്തിലുള്ള വിദ്യാർഥിനിയുടെ കുടുംബത്തിനുനേരെ അക് രമം നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.

ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന്​ ചേർന്നതല്ല. ഇത്തരം കുത്സിതപ്രവർത്തനം നടത്തുന്നവരെ ഒറ്റപ്പെടുത്താൻ നാടും നാട്ടുകാരും തയാറാകണം.

സമൂഹമാധ്യമങ്ങൾ വഴി കുടുംബത്തിന്​ നേരെ കുപ്രചാരണങ്ങൾ നടന്നു. പിതാവിനുനേരെ വധഭീഷണിയുമുണ്ടായി. ഇത്​ സംബന്ധിച്ച്​ കുടുംബം മുഖ്യമന്ത്രിക്ക്​ പരാതി നൽകി. ഇതിലുള്ള പ്രതികാരമായാണ്​ ആക്രമണം നടന്നതെന്നാണ്​ അറിയാൻ കഴിഞ്ഞത്​.

കുറ്റക്കാർ ഏത്​ പാർട്ടിക്കാരായാലും വീട്ടുവീഴ്​ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - action against stone pelters
Next Story