Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളവോട്ടിനെതിരെ...

കള്ളവോട്ടിനെതിരെ നടപടി; സ്വാഗതം ചെയ്​ത്​ കെ. സുധാകരൻ

text_fields
bookmark_border
K-Sudhakaran
cancel

കണ്ണൂർ: കള്ളവോട്ടിനെതിരെ നടപടി​െയടുക്കാനുള്ള തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ തീരുമാനം സ്വാഗതാർഹമെന്ന്​ കെ.പി.സി. സി വർക്കിങ്​ പ്രസിഡൻറും കണ്ണൂർ ലോക്​സഭ മണ്ഡലം യു.ഡി.എഫ്​ സ്​ഥാനാർഥിയുമായ കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങളോട് ​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളവോട്ടിനെതിരെയുള്ള പോരാട്ടത്തിന്​ ആവേശം പകരുന്നതാണ്​ മാതൃകാപരമായ ഈ തീരുമാനം. തെരഞ്ഞെടുപ്പ്​ കമീഷൻ നീതിയുക്​തമായി മുന്നോട്ടു പോവുകയാണെങ്കിൽ ഭാവിയിലെങ്കിലും കള്ളവോട്ട്​ ഇല്ലാതാക്കാം.

കഴിഞ്ഞകാല അനുഭവംവെച്ച്​ കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ്​ നടത്താൻ ജില്ലയിലെ ഉദ്യോഗസ്ഥരോട്​ അപേക്ഷിച്ചിരുന്നു. എന്നാൽ, സുരക്ഷയൊരുക്കുന്നത്​ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പറഞ്ഞ ഒരുവാക്കും അധികൃതർ പാലിച്ചില്ല. ഹൈകോടതി ഉത്തരവുപോലും പ്രാവർത്തികമാക്കാൻ അധികൃതർക്കായില്ല. ഇന്നുവരെ ഒരക്രമവും റിപ്പോർട്ട്​ ചെയ്യാത്ത യു.ഡി.എഫ്​ അനുകൂല പോളിങ്​ സ്​റ്റേഷനുകളെ മാത്രമാണ്​ ഹൈപ്പർ സെൻസിറ്റിവ്​ ബൂത്തുകളുടെ ലിസ്​റ്റിൽപെടുത്തിയത്​. കള്ളവോട്ട്​ ചെയ്​ത 40 ബൂത്തുകൾ തിരിച്ചറിഞ്ഞു​. അതിലുമധികം ഉണ്ടെന്ന്​ വിവരം ലഭിച്ചിട്ടുണ്ട്​. വിവരങ്ങൾ കൈമാറാൻ ചൊവ്വാഴ്​ച രാവിലെ വരെ ബൂത്തുകമ്മിറ്റികൾക്ക്​ സമയമനുവദിച്ചിട്ടുണ്ട്​. ദൃശ്യങ്ങൾ ലഭിക്കാത്തവ വിവരാവകാശ നിയമ പ്രകാരം ശേഖരിക്കും. റീ​ േപാളിങ്​ ആവശ്യപ്പെടണോ എന്ന്​ തീരുമാനിച്ചിട്ടില്ല. ആവശ്യമെങ്കിൽ ഫലം വന്നശേഷം ആവശ്യപ്പെടും -സുധാകരൻ കൂട്ടിച്ചേർത്തു.

പിണറായിയിൽ വ്യാപകമായി കള്ളവോട്ട്​ ചെയ്​തു. രണ്ട്​ അംഗൻവാടികളിൽ രാത്രി 10 കഴിഞ്ഞിട്ടും വോട്ട്​ കുത്തി​െക്കാണ്ടിരിക്കുകയായിരുന്നു. പിണറായി പഞ്ചായത്തിൽ ക​ള്ളവോട്ട്​ നടക്കാത്ത ഒരു തെരഞ്ഞെടുപ്പും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി വോട്ടുചെയ്​ത സ്​കൂളിൽ അദ്ദേഹം ഇറങ്ങിയ ഉടൻ കള്ളവോട്ട്​ ആരംഭിച്ചിരുന്നു. കള്ളവോട്ട്​ ശ്രദ്ധയിൽപെടുന്ന സമയത്തുതന്നെ കലക്​ടർ ഉൾപ്പെടെ അധികൃതരെ അറിയിച്ചിരുന്നു. ക്രിമിനൽ കേസുമായി മുന്നോട്ടുപോകും. നടപടി വേണമെന്നാണ്​ ആവശ്യം. ഉദ്യോഗസ്​ഥർക്ക്​ ഇത്​ പാഠമാവണ​െമന്നും സുധാകരൻ പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newsmalayalam newsfake votingbogus vote
News Summary - action against fake voting; k sudakaran welcomed -kerala news
Next Story