You are here

അബ്​ദുൽ കലാമിന്​ ആദരവായി എസ്​.ഡി കോളജിൽ കുളവാഴയിൽ ശിൽപം

  • മി​സൈ​ൽ​മാ​ൻ വി​ട​പ​റ​ഞ്ഞി​ട്ട്​ അ​ഞ്ചു ​വ​ർ​ഷം

12:27 PM
28/07/2020
sd-college-alappuzha
ഡോ. ​ക​ലാ​മി​െൻറ ശി​ൽ​പം രൂ​പ​ക​ൽ​പ​ന​ചെ​യ്​​ത സം​ഘം ഡോ. ​ജി. നാ​ഗേ​ന്ദ്ര പ്ര​ഭു​വി​നോ​ടൊ​പ്പം

ആ​ല​പ്പു​ഴ: സ​നാ​ത​ന​ധ​ർ​മ കോ​ള​ജി​ലെ ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യാ​ൽ അ​വി​ടെ ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ശി​ൽ​പ​മു​ണ്ട്. അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ആ​ദ​ര​വോ​ടെ സൂ​ക്ഷി​ക്കു​ന്ന ഈ ​രൂ​പം മു​ൻ രാ​ഷ്​​ട്ര​പ​തി ഭാ​ര​ത​ര​ത്ന ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ​ക​ലാ​മി​േ​ൻ​റ​താ​ണ്.

2015 ജൂ​ലൈ 27ന്​ ​ഷി​ല്ലോ​ങ്ങി​ൽ അ​ബ്​​ദു​ൽ​ക​ലാം ആ​ക​സ്​​മി​ക​മാ​യി വേ​ർ​പി​രി​ഞ്ഞ​പ്പോ​ൾ ഏ​റെ ദുഃ​ഖി​ച്ച​ത് എ​സ്.​ഡി കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി​രു​ന്നു. തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​ൽ ര​ണ്ടു​ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ഈ ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ൾ​ക്ക്​ ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ​ത്. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​പ്പു​റ​വും ഡോ. ​ക​ലാ​മി​ന് ആ​ദ​ര​വാ​യി കോ​ള​ജി​ൽ കു​ള​വാ​ഴ പ​ൾ​പ് ശി​ൽ​പം ഭ​ദ്ര​മാ​യി നി​ല​കൊ​ള്ളു​ന്നു. എ​ല്ലാ വ​ർ​ഷ​വും കോ​ള​ജി​ൽ ന​ട​ക്കു​ന്ന അ​ബ്​​ദു​ൽ​ക​ലാം സ്​​മാ​ര​ക പ്ര​ഭാ​ഷ​ണ​പ​രി​പാ​ടി​യി​ൽ മു​ഖ്യ ആ​ക​ർ​ഷ​ണ​വും ഈ ​ശി​ൽ​പ​മാ​ണ്.

 2005ൽ ​ശ​താ​ബ്​​ദി വ​ർ​ഷ​ത്തി​ലും  2010ൽ ​എ​ഡ്.​ഡി.​വി​യു​ടെ ച​രി​ത്ര​പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നു​മാ​യാ​ണ്​ ഡോ. ​അ​ബ്​​ദു​ൽ​ക​ലാം എ​ത്തി​യ​ത്. എ​സ്.​ഡി.​വി ട്ര​സ്​​റ്റ്​ പ്ര​സി​ഡ​ൻ​റ്​ എ​സ്. മ​ഹാ​ദേ​വ​ൻ സ്വാ​മി​യു​ടെ സ​ഹ​പാ​ഠി​കൂ​ടി​യാ​യി​രു​ന്നു​അ​ദ്ദേ​ഹം. വ്യ​ത്യ​സ്ത മാ​ർ​ഗ​ത്തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​​െൻറ ഓ​ർ​മ​ക​ൾ നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ​നി​ന്നാ​ണ് ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ​കേ​ന്ദ്രം മു​ഖ്യ​ഗ​വേ​ഷ​ക​നാ​യ ഡോ. ​ജി. നാ​ഗേ​ന്ദ്ര പ്ര​ഭു കു​ള​വാ​ഴ​യി​ലെ പ്ര​തി​മ​യെ​ന്ന ആ​ശ​യ​ത്തി​ന് രൂ​പം​ന​ൽ​കി​യ​ത്.

കേ​ന്ദ്ര​ത്തി​ലെ ഗ​വേ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വെ​ച്ച ആ​​ശ​യ​ത്തെ ​ അ​ന്ന് സു​വോ​ള​ജി ഗ​വേ​ഷ​ക​യാ​യി​രു​ന്ന പി. ​ബി​ന്ദു, എം.​എ​സ്​​സി സു​വോ​ള​ജി വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്ന വി. ​യ​ദു​കൃ​ഷ്ണ​ൻ, കെ. ​സ്മൃ​തി, ഡോ. ​പ്ര​ഭു​വി​​െൻറ കീ​ഴി​ൽ ഇ​േ​ൻ​റ​ൺ​ഷി​പ് ചെ​യ്യു​ക​യാ​യി​രു​ന്ന ബി.​കോം വി​ദ്യാ​ർ​ഥി​നി​ക​ളാ​യ എ​സ്. മാ​ല​ശ്രീ, കൃ​ഷ്ണേ​ന്ദു ആ​ർ. നാ​യ​ർ, കാ​ർ​ത്തി​ക സു​രേ​ഷ് എ​ന്നി​വ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കി. എ​സ്.​ഡി.​വി സ്കൂ​ളി​ലെ ക​ലാ​ധ്യാ​പ​ക​നാ​യ മോ​ഹ​ൻ​കു​മാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. മൂ​ന്നു​കി​ലോ കു​ള​വാ​ഴ പ​ൾ​പ് ഉ​പ​യോ​ഗി​ച്ച് ര​ണ്ടാ​ഴ്ച​യോ​ളം എ​ടു​ത്താ​ണ് ശി​ൽ​പം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 

ര​ണ്ടാം വ​ര​വി​ൽ  സ്​​റ്റേ​ജി​ലെ സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഡോ. ​നാ​ഗേ​ന്ദ്ര പ്ര​ഭു​വി​ന്​ ഡോ. ​ക​ലാ​മി​​െൻറ ‘അ​ഗ്​​നി​ച്ചി​റ​കു​ക​ൾ’ ഗ്ര​ന്ഥ​ത്തി​ൽ കൈ​യൊ​പ്പ്​ ചാ​ർ​ത്തി വാ​ങ്ങാ​നും സാ​ധി​ച്ചു. കു​ള​വാ​ഴ​യി​ൽ​നി​ന്ന്​ നി​ര​വ​ധി മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള ഡോ. ​പ്ര​ഭു​വും സം​ഘ​വും ഇ​വ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​നു​ള്ള ബൃ​ഹ​ദ്പ​ദ്ധ​തി​യു​ടെ പ​ണി​പ്പു​ര​യി​ലാ​ണ്.

Loading...
COMMENTS