Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഴയകാല ഹിറ്റ്​...

പഴയകാല ഹിറ്റ്​ സംവിധായകൻ എ.ബി.രാജ് അന്തരിച്ചു

text_fields
bookmark_border
പഴയകാല ഹിറ്റ്​ സംവിധായകൻ എ.ബി.രാജ് അന്തരിച്ചു
cancel

നിരവധി ഹിറ്റ്​ സിനിമകളുടെ സംവിധായകൻ ആ​ൻ​റ​ണി ഭാ​സ്​​ക​ർ രാ​ജ്​ എ​ന്ന എ.​ബി. രാ​ജ്​ (95) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ്​ അ​ന്ത്യം. 1951 മുതൽ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന സംവിധായകനാണ്. 65 മ​ല​യാ​ളം ചി​ത്ര​ങ്ങ​ളും 11 സിം​ഹ​ള ചി​ത്ര​ങ്ങ​ളും ര​ണ്ടു​ ത​മി​ഴ്​ ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്​​തി​ട്ടു​ണ്ട്.

1968ൽ ​പു​റ​ത്തി​റ​ങ്ങി​യ 'കളിയല്ല കല്യാണം' ആണ്​ ആദ്യ ചിത്രം. തുടർന്ന് കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, പച്ചനോട്ടുകൾ, കഴുകൻ, ഇരുമ്പഴികൾ, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഫുട്ബോൾ ചാമ്പ്യൻ, ഹണിമൂൺ, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാർലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവ ഉൾപ്പടെ 65 മലയാളം ചിത്രങ്ങൾ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു.

ലോ​ക​പ്ര​ശ​സ്​​ത ബ്രി​ട്ടീ​ഷ്​ ച​ല​ച്ചി​ത്ര​കാ​ര​ൻ ഡേ​വി​ഡ്​ ലീ​നി​െൻറ 'ദ ​ബ്രി​ഡ്​​ജ്​ ഒാ​ൺ ദ ​റി​വ​ർ ക്വാ​യി' എ​ന്ന സി​നി​മ​യു​ടെ സെ​ക്ക​ൻ​ഡ്​ യൂ​നി​റ്റ്​ അ​സി. ഡ​യ​റ​ക്​​ട​റാ​യി​രു​ന്നു. 1970ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തി​െൻറ 'എ​ഴു​താ​ത്ത ക​ഥ' മി​ക​ച്ച മ​ല​യാ​ള ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്​​കാ​രം നേ​ടി. ത​മി​ഴ്​​നാ​ട്​ സം​വി​ധാ​യ​ക സം​ഘ​ട​ന മു​ൻ പ്ര​സി​ഡ​ൻ​റാ​ണ്. പ്ര​മു​ഖ തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര​താ​രം ശ​ര​ണ്യ പൊ​ൻ​വ​ണ്ണ​ൻ മ​ക​ളാ​ണ്.

ആ​ല​പ്പു​ഴ സ്വ​ദേ​ശി ഭാ​ഗ്യ​നാ​ഥ​പി​ള്ള​യു​ടെ​യും രാ​ജ​മ്മ​യു​ടെ​യും അ​ഞ്ചു മ​ക്ക​ളി​ല്‍ നാ​ലാ​മ​നാ​യി 1929ല്‍ മ​ധു​ര​യി​ലാ​ണ്​ ജ​ന​നം. ത​മി​ഴ്‍നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. കോ​ള​ജ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​തെ 1947ൽ ​സി​നി​മാ​രം​ഗ​ത്തേ​ക്കു പ്ര​വേ​ശി​ച്ചു. 11 വ​ർ​ഷം ശ്രീ​ല​ങ്ക​യി​ലാ​യി​രു​ന്നു.

എ.ബി രാജ് 1949ല്‍ സേലം മോഡേണ്‍ തിയേറ്ററില്‍ അപ്രൻറീസായി പ്രവേശിച്ച് രാജ് ടി.ആര്‍ സുന്ദരത്തി​െൻറ കീഴില്‍ പരിശീലനം നേടി.

ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാൻ രാജി​െൻറ തമിഴ് ചിത്രമാണ്​. ഹരിഹരന്‍, ഐ.വി ശശി, പി.ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ.ബി രാജി​െൻറ ശിഷ്യരാണ്.

ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. ശ​ര​ണ്യ​ക്കു​ പു​റ​മെ ജ​യ​പാ​ല്‍, മ​നോ​ജ് എ​ന്നി​വ​രും മ​ക്ക​ളാ​ണ്.

എ.ബി രാജ്​ സംവിധാനം ചെയ്ത ചിത്രങ്ങൾ

കളിയല്ല കല്യാണം -1968

ഡേയ്ഞ്ചർ ബിസ്കറ്റ് -1969

കണ്ണൂർ ഡീലക്സ് -1969

എഴുതാത്ത കഥ -1970

ലോട്ടറി ടിക്കറ്റ് -1970

മറുനാട്ടിൽ ഒരു മലയാളി -1971

നീതി -1971

കളിപ്പാവ -1972

സംഭവാമി യുഗേ യുഗേ -1972

നൃത്തശാല -1972

അജ്ഞാതവാസം -1973

ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു -1973

പച്ചനോട്ടുകൾ -1973

ഫുട്ബോൾ ചാമ്പ്യൻ -1973

ഹണിമൂൺ -1974

രഹസ്യരാത്രി -1974

ഉല്ലാസയാത്ര -1975

സൂര്യവംശം -1975

ഹലോ ഡാർലിംഗ് -1975

അഷ്ടമി രോഹിണി -1975

ചീഫ് ഗസ്റ്റ് -1975

ഓമനക്കുഞ്ഞ് -1975

ടൂറിസ്റ്റ് ബംഗ്ലാവ് -1975

സീമന്ത പുത്രൻ -1976

പ്രസാദം -1976

ലൈറ്റ് ഹൗസ് -1976

ചിരിക്കുടുക്ക -1976

അവൾ ഒരു ദേവാലയം -1977

കടുവയെ പിടിച്ച കിടുവ -1977

ഭാര്യാവിജയം -1977

അവകാശം -1978

ആനക്കളരി -1978

മിടുക്കി പൊന്നമ്മ -1978

കനൽക്കട്ടകൾ -1978

പ്രാർത്ഥന -1978

സൊസൈറ്റി ലേഡി -1978

രാജു റഹിം -1978

കാലം കാത്തു നിന്നില്ല -1979

കഴുകൻ -1979

ഇരുമ്പഴികൾ -1979

അഗ്നിശരം -1981

അടിമച്ചങ്ങല -1981

വഴികൾ യാത്രക്കാർ -1981

കഴുമരം -1982

ആക്രോശം -1982

താളം തെറ്റിയ താരാട്ട് -1983

മനസ്സേ നിനക്കു മംഗളം -1984

നിങ്ങളിൽ ഒരു സ്ത്രീ -1984

ഓർമിക്കാൻ ഓമനിക്കാൻ -1985

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituaryab rajKerala News
Next Story