തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ബസ് ടെർമിനലിന്റെ അഞ്ചാം നിലയിൽ ആർ.ടി.ഒ ഓഫീസിലായിരുന്നു തീപിടിത്തമുണ്ടായത്. കൂട്ടിയിട്ടിരുന്ന ചവറുകള്‍ കത്തിച്ചതോടെ തീപടരുകയായിരുന്നു.
ഉടൻ തന്നെ അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തിയതിനാൽ മറ്റിടങ്ങളിലേക്ക് വ്യാപിച്ചില്ല. പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.