Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിനിമ സെറ്റ്​ തകർത്ത...

സിനിമ സെറ്റ്​ തകർത്ത മൂന്നുപേർ കൂടി അറസ്​റ്റിൽ; പ്രതികൾക്കെതിരെ കാപ്പ ചുമത്തി

text_fields
bookmark_border
സിനിമ സെറ്റ്​ തകർത്ത മൂന്നുപേർ കൂടി അറസ്​റ്റിൽ; പ്രതികൾക്കെതിരെ കാപ്പ ചുമത്തി
cancel

കാലടി: ശിവരാത്രി  മണപ്പുറത്ത് സിനിമ ഷൂട്ടിങ്ങിന്​ നിർമിച്ച ക്രിസ്ത്യൻ പള്ളിയുടെ​ സെറ്റ്​ ഭാഗികമായി തകർത്ത കേസിൽ അന്താരാഷ്​ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്​.പി) യുവജന സംഘടനയായ രാഷ്​ട്രീയ ബജ്​രംഗ്​ദൾ പ്രവർത്തകരായ മൂന്ന്​ പേർകൂടി അറസ്​റ്റിൽ. ഇരിങ്ങോൾ കാവിശ്ശേരി വീട്ടിൽ കെ.ആർ. രാഹുൽ (23), കൂടാലപ്പാട് നെടുമ്പിള്ളി വീട്ടിൽ എൻ.എം. ഗോകുൽ (25), കീഴില്ലം വാഴപ്പിള്ളിൽ വീട്ടിൽ വി.ആർ. സന്ദീപ് കുമാർ (33) എന്നിവരാണ് ചൊവ്വാഴ്ച പിടിയിലായത്.

 

രാ​ഹു​ൽ, ഗോ​കു​ൽ, സ​ന്ദീ​പ്
 

ഒന്നാം പ്രതിയും രാഷ്​ട്രീയ ബജ്​രംഗ്​ദൾ ജില്ല പ്രസിഡൻറുമായ മലയാറ്റൂർ മണപ്പാട്ടുചിറക്ക് സമീപം വെട്ടിക്കാട്ടിൽ വീട്ടിൽ രതീഷ് (37), മുടക്കുഴ തേവരക്കുടി വീട്ടിൽ രാഹുൽ രാജ് (19) എന്നിവർ കഴിഞ്ഞ ദിവസം ​െപാലീസ് പിടിയിലായിരുന്നു. ഈ പ്രതികൾക്കെതിരെ കാപ്പ ചുമത്തിയതായി ​െപാലീസ് പറഞ്ഞു. 

വർഗീയത പടർത്തിയതിനും മോഷണം, സ്വകാര്യഭൂമിയിൽ അതിക്രമിച്ച് കടന്ന് നാശനഷ്​ടമുണ്ടാക്കിയതിനുമാണ് കേ​െസടുത്തിരിക്കുന്ന​െതന്ന് ​െപാലീസ് പറഞ്ഞു. കോവിഡ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന അഞ്ചുപേർ ഉൾപ്പെടെ അമ്പതോളം പേർ​െക്കതിരെയാണ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movieskaladiMinnal Muralicinem set
News Summary - 3 people arrested for breaking cinema set
Next Story