അരുണ്‍കുമാറിനെതിരായ അന്വേഷണം അന്തിമഘട്ടത്തിലെന്ന്
text_fieldsതിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍െറ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ അനധികൃതസ്വത്ത് സമ്പാദനക്കേസ് അന്വേഷണം അന്തിമഘട്ടത്തിലെന്ന് ഉദ്യോഗസ്ഥന്‍. കേസില്‍ തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലും പൂര്‍ത്തിയായി. ഇതിന്‍െറ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കി നിയമോപദേശകന് കൈമാറി.
മറുപടി ലഭ്യമാകുന്ന മുറക്ക് അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് തിരുവനന്തപുരം സ്പെഷല്‍ സെല്‍ എസ്.പി എസ്. രാജേന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കയര്‍ഫെഡ് എം.ഡി ആയിരിക്കെ, അരുണ്‍കുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
സ്പെഷല്‍ സെല്‍ മുന്‍ എസ്.പി ശശീന്ദ്രനായിരുന്നു അന്വേഷണച്ചുമതല.
കേസെടുക്കാമെന്ന് ശശീന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അരുണ്‍കുമാറിന്‍െറ വിവാദ വിദേശയാത്രകള്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ കൂടി പരിശോധിക്കണമെന്ന് നിര്‍ദേശമുയര്‍ന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തി. ഇതിനിടെ, ശശീന്ദ്രന്‍ സ്ഥലംമാറിയതോടെ എസ്.പി രാജേന്ദ്രനാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. അരുണ്‍കുമാറിനെതിരെ കേസെടുക്കാമെന്ന നിലപാടിലാണ് രാജേന്ദ്രനെന്ന് അറിയുന്നു. തന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നിയമോപദേശം ഇതുവരെ ലഭിച്ചിട്ടില്ളെന്നും അത് ലഭ്യമാകുന്ന മുറക്ക് തുടര്‍നടപടി കൈക്കൊള്ളുമെന്നുമാണ് രാജേന്ദ്രന്‍െറ നിലപാട്.
അതേസമയം, വി.എ. അരുണ്‍കുമാറിന്‍െറ കേസില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് അറിയിച്ചു. ഉന്നത രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമേ തന്‍െറ പരിഗണനക്കത്തൊറുള്ളൂ. മറ്റുള്ള കേസുകളില്‍ തീരുമാനം കൈക്കൊള്ളുന്നത് എ.ഡി.ജി.പിയാണ്.
അരുണ്‍കുമാര്‍ കേസില്‍ നടപടിക്രമങ്ങള്‍ മുറപോലെ നടക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
