പറമ്പിക്കുളത്തെ ലാത്തിച്ചാര്‍ജ്: തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തം
text_fieldsകോയമ്പത്തൂര്‍: തിങ്കളാഴ്ച പറമ്പിക്കുളത്ത് ഉപരോധം നടത്തിയവരെ കേരള പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്ത നടപടിയില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ പ്രകാരം കേരളത്തില്‍ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപള്ളം തുടങ്ങിയ അണകളുടെ സംരക്ഷണം തമിഴ്നാട് മേല്‍നോട്ടത്തിലാണ് നടക്കുന്നത്. കേരള വനംവകുപ്പിന്‍െറ ചെക്പോസ്റ്റുകള്‍ കടന്നുവേണം തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഡാമുകളിലത്തൊന്‍.
പലപ്പോഴും കേരള വനം വകുപ്പധികൃതര്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കാറില്ളെന്നാണ് അവരുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് കേരള വനം-തമിഴ്നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തമ്മില്‍ വിരോധം നിലനില്‍ക്കുന്നുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ കോടതിയെ സമീപിക്കാനും തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പറമ്പിക്കുളം ഡി.എഫ്.ഒ (കടുവ സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍) ബി.എന്‍. അഞ്ജന്‍കുമാര്‍ കര്‍ണാടക മാണ്ഡ്യ സ്വദേശിയാണെന്നും ഇദ്ദേഹം തമിഴ് ഉദ്യോഗസ്ഥരോടും തമിഴരോടും മോശമായാണ് പെരുമാറുന്നതെന്നും എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിച്ചു. ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെയും ഡി.എഫ്.ഒ അഞ്ജന്‍കുമാറിനെതിരെയും നടപടിയുണ്ടായില്ളെങ്കില്‍ സമരമാരംഭിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
സെപ്റ്റംബര്‍ ഒമ്പതിന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്‍െറ ഉദ്യോഗസ്ഥ സംഘത്തിന് കേരളത്തില്‍ സന്ദര്‍ശനാനുമതി നല്‍കിയിരുന്നില്ല. പറമ്പിക്കുളത്ത് താമസിക്കുന്ന തമിഴ് കുടുംബങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സര്‍വിസ് നടത്തിയിരുന്ന തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്‍െറ ബസ് വനം അധികൃതര്‍ തടയുകയും ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. പ്രകോപിതരായ രക്ഷിതാക്കളും വിദ്യാര്‍ഥികളും പൊതുജനങ്ങളും പറമ്പിക്കുളത്ത് ഉപരോധം നടത്തി. സര്‍ക്കാര്‍ ബസും തടഞ്ഞിട്ടു.
കേരള പൊലീസ് പ്രതിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടെങ്കിലും നടന്നില്ല. തുടര്‍ന്ന് തമിഴ്നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി.
ഡെപ്യൂട്ടി എന്‍ജിനിയര്‍മാരായ ത്യാഗരാജന്‍, കരുണാകരന്‍, അസി. എന്‍ജിനീയര്‍ കുമാര്‍ എന്നിവര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തവെയാണ് കേരള പൊലീസിന്‍െറ മറ്റൊരു സംഘം ജീപ്പിലത്തെിയത്. ഇവര്‍ പ്രകോപനമില്ലാതെ തമിഴ്നാട് ഉദ്യോഗസ്ഥരെയും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സമരക്കാരെയും ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നെന്നാണ് പരാതി. ഡെപ്യൂട്ടി എന്‍ജിനീയര്‍ കരുണാകരന്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അഞ്ചിലധികം സ്കൂള്‍ വിദ്യാര്‍ഥികള്‍ മയങ്ങി വീണു. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുപ്പിക്കുമെന്ന് നെന്മാറ എം.എല്‍.എ ബാബു ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം ശമിച്ചത്. സംഭവമറിഞ്ഞതോടെ ഡി.എം.കെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ പൊള്ളാച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. പിന്നീട് 18 ഡി.എം.കെ പ്രവര്‍ത്തകരെയും 12 പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. ഗോപാലപുരം, വളന്തായമരം, നടുപ്പുണി, ചെമ്മണാംപതി, മീനാക്ഷിപുരം വഴി കേരളത്തില്‍നിന്ന് പൊള്ളാച്ചിയിലേക്കും തിരിച്ചും നടത്തിയിരുന്ന ബസ് സര്‍വിസ് മുടങ്ങി. ചൊവ്വാഴ്ചയും സര്‍വിസ് നടന്നില്ല. അതിര്‍ത്തിയില്‍ കേരള-തമിഴ്നാട് പൊലീസ് സംഘങ്ങള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
